Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജാമ്യത്തിൽ ഇറങ്ങി...

ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി പിടിയിൽ

text_fields
bookmark_border
caption: vallikkunnu ashik തേഞ്ഞിപ്പലം: ചെനക്കലങ്ങാടി സ്വദേശിയെ കൊലപ്പെടുത്തി വയനാട് ചുരത്തിലെ കൊക്കയിൽ തള്ളിയ കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. ചെനക്കലങ്ങാടിയിലെ നീരുട്ടിക്കൽ കുഞ്ഞിമുഹമ്മദിനെ കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതി ഫറോക്ക് ചുങ്കം സ്വദേശി വായപ്പൊറ്റത്തറ ചാലിയിൽ കടവത്ത് മാളിയിൽ ആഷിഖിനെയാണ് (30) അറസ്റ്റ് ചെയ്തത്. 2012 നവംബർ 19നാണ് കേസിനാസ്പദമായ സംഭവം. കുഞ്ഞുമുഹമ്മദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം താമരശ്ശേരി ചുരത്തിൽ ഉപേക്ഷിക്കുകയായിരുന്നു. പള്ളിക്കൽ ബസാർ കുറുന്തലയിൽ വെച്ചാണ് എസ്.ഐ സി.കെ. നാസറി​െൻറ നേതൃത്വത്തിലെ പൊലീസ് ആശിഖിനെ പിടികൂടിയത്. ഇടക്ക് പ്രദേശത്ത് സന്ദർശനം നടത്താറുള്ള ഇയാൾ കുറച്ചുനാളായി പൊലീസി​െൻറ നിരീക്ഷണത്തിലായിരുന്നു. സൈബർ സെല്ലി​െൻറ സഹായത്തോടെയുള്ള അന്വേഷണത്തിലാണ് വലയിലായത്. എസ്.ഐക്ക് പുറമെ അഡീഷനൽ എസ്.ഐ സുബ്രമഹ്ണ്യൻ, സീനിയർ സി.പി.ഒ ദിനേശൻ, സി.പി.ഒ ബിജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ജില്ല കോടതിയിൽ ഹാജരാക്കിയ ആഷിഖിനെ ഏപ്രിൽ ആറുവരെ മഞ്ചേരി സബ്ജയിലിൽ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story