Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2018 4:59 AM GMT Updated On
date_range 18 March 2018 4:59 AM GMTകരിപ്പൂരില്‍ ശീതളപാനീയ പൊടിയില്‍ കടത്തിയ സ്വര്‍ണം പിടികൂടി
text_fieldsbookmark_border
കൊണ്ടോട്ടി: ശീതളപാനീയ പൊടിയില്‍ പൊടിച്ചുചേര്‍ത്ത് കടത്തിയ 633 ഗ്രാം സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള എയര്‍കസ്റ്റംസ് ഇൻറലിജന്‍സ് വിഭാഗം പിടികൂടി. എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനില്‍നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. ചെക്ക് ഇന്‍ ബാഗേജില്‍നിന്ന് ശീതളപാനീയ പൊടിയുടെ ബോട്ടിലുകള്‍ കണ്ടെടുക്കുകയായിരുന്നു. ഇതിലെ മിശ്രിതം പരിശോധിച്ചതില്‍ നിന്നാണ് സ്വര്‍ണം വേര്‍തിരിച്ചെടുത്തത്. പിടികൂടിയ സ്വര്‍ണത്തിന് 1,95,3758 രൂപ വിലവരും. മറ്റൊരു സംഭവത്തില്‍ മാലരൂപത്തില്‍ കടത്താന്‍ ശ്രമിച്ച 232 ഗ്രാം സ്വര്‍ണവും കസ്റ്റംസ് കണ്ടെടുത്തു. രണ്ട് സ്വര്‍ണ ചെയിനുകളാണ് ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ചത്. വിപണിയില്‍ 7,15,256 രൂപ വിലവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story