Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാട്ടർ ബർത്ത്...

വാട്ടർ ബർത്ത് ചികിത്സയെന്ന് പരാതി; ആരോഗ്യ വകുപ്പ് പരിശോധിച്ചു

text_fields
bookmark_border
കോട്ടക്കൽ: വാട്ടർ ബർത്ത് ചികിത്സ നടത്തുന്നുവെന്ന പരാതിയെ തുടർന്ന് സ്വകാര്യവ്യക്തിയുടെ വീട്ടിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. പറപ്പൂർ പുത്തനാറുക്കൽ കൊട്ടാരംപടിയിൽ വേങ്ങര പൊലീസി​െൻറ സഹായത്തോടെയായിരുന്നു പരിശോധന. വാടകക്ക് എടുത്ത വീട്ടിൽ ഡോക്ടറും കുടുംബവും ചികിത്സ നടത്തുന്നുവെന്നായിരുന്നു നാട്ടുകാരുടെ പരാതി. ജില്ല മെഡിക്കൽ ഓഫിസർ ഡോ. സക്കീനയുടെ നിർദേശത്തെ തുടർന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അഹമ്മദ് ഹഫ്സൽ, ഡോ. ഷിബുലാൽ എന്നിവരാണ് പരിശോധനക്കെത്തിയത്. വേങ്ങര എസ്.ഐ പി. സംഗീതി​െൻറ നേതൃത്വത്തിൽ പൊലീസും എത്തിയിരുന്നു. ആഡംബര വീട്ടിൽ ആധുനിക സംവിധാനങ്ങളോടെ ചികിത്സക്ക് സംവിധാനങ്ങൾ ഒരുക്കിയതായി അധികൃതർ കണ്ടെത്തി. എട്ട് മുറികളിലും വാട്ടർ ബർത്ത് ചികിത്സക്ക് ബാത്ത് ടബ്ബുകളടക്കമുള്ള സംവിധാനങ്ങളാണുള്ളത്. എന്നാലിത് പ്രകൃതി ചികിത്സക്കുള്ളതാണെന്നാണ് താമസക്കാർ പറയുന്നത്. 50,000 രൂപ വാടക നൽകിയായിരുന്നു കുടുംബം താമസിച്ചിരുന്നത്. മാസങ്ങൾക്ക് മുമ്പ് കൽപകഞ്ചേരിയിൽ ഇത്തരം ചികിത്സക്കിടെ യുവതി മരിച്ചിരുന്നു. ഈ കേസിൽ ഡോക്ടർ സംശയനിഴലിൽ നിൽക്കുന്നതിനാലാണ് പരിശോധനയെന്നും അധികൃതർ അറിയിച്ചു. അതേസമയം, ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമപ്രവർത്തകരെ വീട്ടുകാർ തടഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story