Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2018 4:59 AM GMT Updated On
date_range 18 March 2018 4:59 AM GMTഅടച്ചുപൂട്ടിയവക്ക് പുറമേ പുതിയ ബാറുകളും തുറക്കും
text_fieldsbookmark_border
തിരുവനന്തപുരം: അടച്ചുപൂട്ടിയവക്ക് പുറമേ സംസ്ഥാനത്ത് പുതുതായും ബാറുകൾ തുറക്കും. സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ തുറക്കില്ലെന്ന മന്ത്രിയുടെ വാദം പൊളിക്കുന്നതാണ് മദ്യനയവും ഇതുസംബന്ധിച്ച സർക്കാർ ഉത്തരവും. മദ്യശാലകളുടെ കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ അധികാരം അപ്പാടെ ഇല്ലാതാക്കുന്നതാണ് മദ്യനയവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മാനദണ്ഡങ്ങളും. മുമ്പുതന്നെ മദ്യശാലകൾ തുറക്കാൻ അനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും എടുത്തുമാറ്റിയ സർക്കാർ ഇപ്പോൾ പഞ്ചായത്തിെൻറ അധികാരത്തിൽ കൂടുതൽ കടന്നുകയറ്റം നടത്തിയിരിക്കയാണെന്നും ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് പുതിയ ത്രീസ്റ്റാർ ബാറുകള്‍ തുറക്കുന്നതിന് മദ്യനയത്തില്‍ത്തന്നെ അനുമതിയുണ്ട്. എക്സൈസ് കമീഷണറുടെ ഉത്തരവോടെ ദൂരപരിധിയും അപ്രസക്തമായതോടെ എവിടെയും ബാറുകൾ തുറക്കാനുള്ള അവസരവും സംജാതമായിരിക്കുകയാണ്. മദ്യനയം സംബന്ധിച്ച സര്‍ക്കാറിെൻറയും വകുപ്പിെൻറയും ഉത്തരവില്‍ അവ്യക്തതയുമുണ്ട്. കഴിഞ്ഞദിവസത്തെ ഉത്തരവോടെ ദൂരപരിധിയില്ലാതെ ബാറുകള്‍ തുറക്കാനും കഴിയും. ഇൗ സർക്കാറിെൻറ മദ്യനയം വന്നശേഷം ത്രീസ്റ്റാർ ഹോട്ടലുകളായി ഉയർത്തപ്പെട്ട ഇരുപതിലേറെ ബാറുകളാണ് തുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story