Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരുവാരകുണ്ട്...

കരുവാരകുണ്ട് പഞ്ചായത്ത്​ വികസന സെമിനാർ: ഹരിത ഭവനങ്ങളും വിദ്യാഭ്യാസ മുന്നേറ്റവും ലക്ഷ്യമാക്കി പദ്ധതി രേഖ

text_fields
bookmark_border
കരുവാരകുണ്ട്: ഹരിതഭവനം, വിദ്യാഭ്യാസം, ജല സംരക്ഷണം എന്നിവക്ക് പ്രാമുഖ്യം നൽകിയുള്ള കരട് പദ്ധതി രേഖക്ക് രൂപം നൽകി കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത്. ഏഴ് കോടിയുടെ കരട് പദ്ധതികളാണ് വികസന സെമിനാർ ചർച്ച ചെയ്ത് അംഗീകരിച്ചത്. പഞ്ചായത്തിലെ 600 വീടുകളെ സമ്പൂർണ ഹരിത ഭവനങ്ങളായി പ്രഖ്യാപിക്കാനും ഒലിപ്പുഴ സംരക്ഷണത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കാനും 350 ലൈഫ് ഭവനങ്ങൾ നിർമിക്കാനും നിർദേശിക്കുന്നതാണ് കരട്. വികേന്ദ്രീകരണം, സുതാര്യത, സുസ്ഥിരത എന്നിവ ഉറപ്പാക്കുന്ന ജനകീയ പദ്ധതിക്കാണ് രൂപം നൽകിയിരിക്കുന്നതെന്ന് ആസൂത്രണ സമിതി അംഗങ്ങൾ അവകാശപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഠത്തിൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സി.കെ. ബിജിന അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി. ഷൗക്കത്തലി, ഷീബ പള്ളിക്കുത്ത്, അംഗങ്ങളായ വി. ആബിദലി, എം. മുരളി, കെ. കുര്യച്ചൻ, വി. ശബീറലി, പി. ദീപ ടീച്ചർ, ഷീന ജിൽസ്, സെക്രട്ടറി എം.വി. മോഹനൻ എന്നിവർ സംസാരിച്ചു. സ്ഥലം കിട്ടിയാൽ ഭവന സമുച്ചയം കരുവാരകുണ്ട്: അംഗീകൃത മാർക്കറ്റ് വിലയിൽ ഒന്നോ രണ്ടോ ഏക്കർ ഭൂമി ലഭ്യമായാൽ ഭവനരഹിതർക്കായി വിവിധ സൗകര്യങ്ങളോടെ ഭവന സമുച്ചയം നിർമിക്കുമെന്ന് ആസൂത്രണ സമിതി. സ്ഥലമെടുപ്പിനായി 30 ലക്ഷം രൂപ തനത് ഫണ്ടിൽ നിന്ന് നീക്കിവെച്ചിട്ടുണ്ടെന്നും കൂടുതൽ തുക അനുവദിക്കാനാവുമെന്നും വൈസ് ചെയർമാൻ വി. ഉമ്മർ കോയ, അംഗം എൻ.ടി. കബീർ എന്നിവർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story