Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസുമനസ്സുകളെത്തി,...

സുമനസ്സുകളെത്തി, രഞ്ജിത്തിന് കൈത്താങ്ങുമായി

text_fields
bookmark_border
കരുവാരകുണ്ട്: തേന്മാവിൻ വിളയിൽ ബിന്ദുവി​െൻറ മകൻ രഞ്ജിത്തിന് (12) പഠനസഹായ വാഗ്ദാനങ്ങളുമായി സുമനസ്സുകൾ. സംസ്ഥാനതല ഗണിത പരീക്ഷയിൽ മികച്ച വിജയം നേടിയ പട്ടികവർഗ വിഭാഗക്കാരനായ രഞ്ജിത്തിനെ കുറിച്ച് 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പിതാവുപേക്ഷിച്ച രഞ്ജിത്തി​െൻറ ആറംഗ കുടുംബത്തിന് മാതാവി​െൻറ തുച്ഛ വരുമാനമാണ് ഏക ആശ്രയം. പുറമ്പോക്കിലെ പ്ലാസ്റ്റിക് കൂരയിലാണ് താമസം. ജനാധിപത്യ കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് മാത്യു സെബാസ്റ്റ്യൻ, മഹിൻ മാത്യു, പയസ് ജോൺ എന്നിവർ വീട്ടിലെത്തി പ്രാഥമിക സഹായം കൈമാറി. വീട് നിർമാണത്തിന് സഹായിക്കാമെന്നും അറിയിച്ചു. ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി ജില്ല ഭാരവാഹികളായ പി. വിനോദ്, കെ. വിക്രമൻ എന്നിവരും പഠനസഹായം നൽകാമെന്നേറ്റു. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് വികസന ഓഫിസർ കേശവദാസ് വീട്ടിലെത്തി. വീടിനും മികച്ച പഠനസൗകര്യം ലഭ്യമാക്കാനുമായി വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
Show Full Article
TAGS:LOCAL NEWS 
Next Story