Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചാഴിയോട് പാലം...

ചാഴിയോട് പാലം യാഥാർഥ്യമാക്കണമെന്ന് ആവശ്യം

text_fields
bookmark_border
കാളികാവ്: ചെങ്കോട്-കാളികാവ് പാലം യാഥാർഥ്യമാക്കമെന്നാവശ്യം ശക്തം. ചാഴിയോടിനെയും ചെങ്കോട് പ്രേദശവുമായി ബന്ധിപ്പിക്കുന്ന പാലം വന്നാല്‍ പ്രദേശത്തുനിന്ന് സംസ്ഥാനപാതയിലേക്ക് ഗതാഗതം എളുപ്പമാവും. ചാഴിയോട് പുഴയുടെ ഇരുപുറത്തും റോഡുപണി കഴിഞ്ഞിട്ടുണ്ട്. 2016-17 വര്‍ഷത്തില്‍ പാലം അനുവദിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. പാലത്തിനായി വാര്‍ഡ് അഗം ഹസീന അടക്കമുള്ളവര്‍ ഏറെ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍, നടപടി നീളുകയാണ്. ഇപ്പോള്‍ ഒരു നടപ്പാലം മാത്രമാണ് ഇവിടെയുള്ളത്. വേനല്‍ അവസാനമാകുമ്പോള്‍ വാഹനങ്ങള്‍ പുഴയിലിറങ്ങിയാണ് സര്‍വിസ് നടത്തുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story