Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രിൻസിപ്പൽമാർക്ക്...

പ്രിൻസിപ്പൽമാർക്ക് യാത്രയയപ്പ്

text_fields
bookmark_border
പാലക്കാട്: ജില്ലയിലെ വിവിധ ഹയർ സെക്കൻഡറി വിദ്യാലയത്തിൽനിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽമാർക്ക് പ്രിൻസിപ്പൽ ഫോറം നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. മലപ്പുറം റീജനൽ െഡപ്യൂട്ടി ഡയറക്ടർ ഷൈല റാം മുഖ്യാതിഥിയായി. ടെന്നിസൻ ഹെർമൻ, എം. സ്വാമിനാഥൻ, സി. വിജയൻ, ആർ. സുജാത, പി. വേണുഗോപാലൻ, സി. അബ്ദുസ്സമദ്, ജ്ഞാന ജ്യോതി, എസ്. ഗോപകുമാർ, കെ.കെ. അലി, വി. രാജശ്രീ, സണ്ണി എം. ജേക്കബ്, ഡി. സുഭദ്ര ദേവി, ശ്രീലതകുമാരി, സി. വനജകുമാരി, ശ്രീകുമാർ എന്നീ പ്രിൻസപ്പൽമാർക്കാണ് യാത്രയയപ്പ് നൽകിയത്. ഒച്ചിഴയും വേഗത്തിൽ നിർമാണം; വടക്കഞ്ചേരി-മണ്ണുത്തി ആറുവരി പാതയുടെ കമീഷൻ ചെയ്യൽ വൈകും വടക്കഞ്ചേരി: നിർമാണം ഒച്ചിഴയും വേഗത്തിൽ, വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാതയുടെ പ്രവർത്തനം കമീഷൻ ചെയ്യാൻ മാസങ്ങൾ വൈകും. സമയം നീട്ടിക്കിട്ടിയിട്ടും പൂർത്തിയാകാത്ത ആറുവരി പാതയുടെ നിർമാണം പുതിയ കരാർ പ്രകാരം കമീഷൻ ചെയ്യേണ്ട മാർച്ച് 31നും പൂർത്തിയാകില്ലെന്ന് ഉറപ്പായി. മേൽപാലങ്ങളുടെ സംയോജനമുൾപ്പടെയുള്ള നിരവധി പ്രവൃത്തികൾ ഇനിയും ബാക്കി‍യാണ്. ദേശീയപാതയുടെ നിർമാണം കഴിഞ്ഞവർഷം ഡിസംബറിൽ പൂർത്തിയാക്കാനാണ് ദേശീയപാത അതോറിറ്റി കരാർ കമ്പനിയായ കെ.എം.സിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, പറഞ്ഞ സമയത്തിനകം നിർമാണം പൂർത്തിയാവില്ലെന്ന് കാണിച്ച് കരാർ കമ്പനി അതോറിറ്റിയെ സമീപിച്ചതോടെയാണ് സമയം നീട്ടിനൽകിയത്. ദേശീയപാതയുടെ വിവിധ ഇടങ്ങളിലായി മേൽപാല നിർമാണം പുരോഗമിക്കുന്നുണ്ടെങ്കിലും സംയോജനം പൂർത്തിയായിട്ടില്ല. ഡയാന മുതൽ കരയങ്കാട് റോയൽ ജങ്ഷൻ വരെയുള്ളവ സംയോജിപ്പിച്ചിട്ടില്ല. ടോൾ ബൂത്ത് ഒരുക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും നിർമാണം എങ്ങുമെത്തിയിട്ടില്ല. ഇരുഭാഗത്തുള്ള സർവിസ് റോഡുകൾ പൂർത്തിയായാലേ ടോൾ ബൂത്ത് പ്രവർത്തനം ആരംഭിക്കാൻ സാധിക്കൂ.
Show Full Article
TAGS:LOCAL NEWS 
Next Story