Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനങ്ങനടി പഞ്ചായത്ത്...

അനങ്ങനടി പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫും ബി.ജെ.പിയും പക്ഷപാതപരമായി ഫണ്ട് വകയിരുത്തുന്നതായി ആരോപണം

text_fields
bookmark_border
ഒറ്റപ്പാലം: അനങ്ങനടി പഞ്ചായത്തിൽ സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതി സ്വജന പക്ഷപാതവും അഴിമതിയും നടത്തുകയാണെന്ന് യു.ഡി.എഫ് അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. പഞ്ചായത്ത് വികസന സെമിനാറുകളും ഗ്രാമസഭകളും പ്രഹസനമാവുകയാണ്. മൂന്ന് വർഷമായി സി.പി.എം പ്രതിനിധാനം ചെയ്യുന്ന വാർഡുകൾക്ക് ഫണ്ട് അനുവദിക്കുകയും യു.ഡി.എഫി​െൻറ വാർഡുകളെ തഴയുകയും ചെയ്യുന്നതായി അംഗങ്ങൾ ആരോപിച്ചു. 16 വാർഡുകളുള്ള പഞ്ചായത്തിൽ യു.ഡി.എഫിന് അഞ്ച് അംഗങ്ങളാണുള്ളത്. 2018 - 19 ലെ വാർഷിക പദ്ധതിയിൽ ഫണ്ട് അനുവദിച്ചതിലും ഈ വാർഡുകളെ പരിപൂർണമായും അവഗണിച്ചതായി യു.ഡി.എഫ് കുറ്റപ്പെടുത്തി. ഇബ്രാഹിം മേനകം, സലീന, കെ. അഷറഫ്, വനജ, മണികണ്ഠൻ, മുസ്ലിം ലീഗ് നേതാവ് മുഹമ്മദ് വാപ്പുട്ടി, മൊയ്‌തീൻ കോയ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. തുടർന്ന് ബി.ജെ.പി നേതാക്കൾ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിലും ഇതേ ആരോപണം ഉയർന്നു. ഇതിനെതിരെ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി നേതാക്കൾ മുന്നറിയിപ്പ് നൽകി. 2018-19 വർഷത്തെ വാർഷിക പദ്ധതിയിൽ സി.പി.എം അംഗങ്ങൾ പ്രതിനിധാനം ചെയ്യുന്ന എട്ട് വാർഡുകളിൽ ഒമ്പത് മുതൽ 13 ലക്ഷം വരെ വകയിരുത്തിയപ്പോൾ ബി.ജെ.പി ഉൾപ്പടെയുള്ള അംഗങ്ങളുള്ള വാർഡുകൾക്ക് അഞ്ചു ലക്ഷം രൂപയാണ് നീക്കിവെച്ചതെന്നും ഇവർ ആരോപിച്ചു. വാർഡ് അംഗങ്ങളായ കെ. സജീവ്, കെ. മണികണ്ഠൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story