Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവനം വകുപ്പിന്...

വനം വകുപ്പിന് ആശ്വാസമായി വേനൽമഴ; മലയോരമേഖലയിൽ 31.6 മി.മീറ്റർ ലഭിച്ചു

text_fields
bookmark_border
നിലമ്പൂർ: വനം വകുപ്പിന് ഏറെ ആശ്വാസമായാണ് വ‍്യാഴാഴ്ച വേനൽമഴയെത്തിയത്. ചൂടിൽ വരണ്ടുണങ്ങിയ വനത്തിൽ ഒരു തീപൊരിവീണാൽ കത്തി ചാമ്പലാകുന്ന അവസ്ഥയായിരുന്നു. ഇതിലേക്കാണ് മനസ്സിനെയും മണ്ണിനെയും തണുപ്പിച്ച് മീനമാസത്തിൽ മഴയെത്തിയത്. ഒരാഴ്ചത്തേക്കെങ്കിലും വനം വകുപ്പിന് ആശ്വാസിക്കാവുന്ന തരത്തിലുള്ള മഴയാണ് ലഭിച്ചത്. നിലമ്പൂർ വനം ഗവേഷണ കേന്ദ്രത്തിൽ വ‍്യാഴാഴ്ച രേഖപ്പെടുത്തിയത് 31.6 മി.മീറ്റർ മഴയാണ്. ബുധനാഴ്ചയും മേഖലയിൽ ചെറിയ മഴ ലഭിച്ചിരുന്നു. 4.2 മി.മീറ്റർ മഴയാണ് അന്ന് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച 1.6 മി.മീറ്റർ മഴയും. ഫെബ്രുവരി ആദ‍്യവാരത്തോടെതന്നെ മലയോരമേഖലയിൽ വരൾച്ച കണ്ടുതുടങ്ങിയിരുന്നു. മാർച്ച് പകുതിയായതോടെ തോടുകളും ഒട്ടുമിക്ക കിണറുകളും വറ്റി. ഇത്തവണ വേനൽ ഏറ്റവും കൂടുതൽ ബാധിച്ചത് നിലമ്പൂർ വനത്തെയാണ്. മാർച്ച് പകുതിയായപ്പോഴേക്കും നിലമ്പൂർ കാടി‍​െൻറ പച്ചപ്പ് തീരെ കുറഞ്ഞു. കാട്ടുമൃഗങ്ങൾക്ക് ദാഹമകറ്റാൻ വനം വകുപ്പ് വനത്തിനുള്ളിൽ നിർമിച്ച കുളങ്ങളും വരണ്ടുണങ്ങിയ നിലയിലാണ്. വേനലിലും വെള്ളം ലഭ‍്യമായിരുന്ന നാടുകാണി ചുരത്തിലെ കാട്ടരുവികൾ ഫെബ്രുവരി അവസാനത്തോടെതന്നെ വറ്റിവരണ്ടു. കഴിഞ്ഞ വർഷങ്ങളിലുണ്ടായ കാട്ടുതീയാണ് ഇവിടങ്ങളിലെ വരൾച്ചയുടെ ആക്കം കൂടിയത്. ചെങ്കുത്തായ നാടുകാണി ചുരത്തിൽ കാട്ടുതീ പടർന്നാൽ നിയന്ത്രിക്കുക പ്രയാസകരമാണ്. അതിനാൽ കാട്ടുതീ ഉണ്ടാവാതിരിക്കാനുള്ള മുൻകരുതലുകളാണ് ചുരത്തിൽ ഇത്തവണ വനം വകുപ്പ് സ്വീകരിച്ചത്. കാട്ടുതീ നിരീക്ഷിക്കാൻ ചുരത്തിൽ കാവൽമാടങ്ങളും നിർമിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story