Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആലങ്കോട് ഭൂമി...

ആലങ്കോട് ഭൂമി കൈമാറ്റത്തിൽ ധാരണയായി

text_fields
bookmark_border
ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്തിലെ വിേല്ലജ് ഓഫിസി​െൻറയും ഗ്രാമപഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സി​െൻറയും ഭൂമി കൈമാറ്റം സംബന്ധിച്ച് തീരുമാനം എടുക്കാൻ സ്‌പീക്കറുടെ അധ്യക്ഷതയിൽ റവന്യൂ വകുപ്പ് മന്ത്രിയുടെയും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെയും സാന്നിധ്യത്തിൽ ചേംബറിൽ യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സി​െൻറ സൗകര്യം വർധിപ്പിക്കാൻ വില്ലേജ് ഓഫിസ് നിൽക്കുന്ന സ്ഥലം പഞ്ചായത്തിന് കൈമാറാനും വില്ലേജ് ഓഫിസ് കെട്ടിടം പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് നിർമിച്ച് നൽകാനുമുള്ള മുൻ തീരുമാനം നടപ്പാക്കാത്ത സാഹചര്യത്തിലാണ് പ്രത്യേക യോഗം ചേർന്നത്. യോഗത്തിൽ വിഷയം ചർച്ച ചെയ്യുകയും ധാരണയിൽ എത്തുകയും ചെയ്തു. നിലവിൽ പഞ്ചായത്ത്‌ പണി പൂർത്തിയാക്കിയ കെട്ടിടവും സ്ഥലവും റവന്യു വകുപ്പ് ഏറ്റെടുത്തു വില്ലേജ് ഓഫിസ് അങ്ങോട്ട്‌ മാറ്റും. ഷോപ്പിങ് കോംപ്ലക്സിനായി റവന്യു വകുപ്പ് വിട്ടു കൊടുക്കുന്ന സ്ഥലം പ്രത്യേക ഉത്തരവ് ഇറക്കി പഞ്ചായത്തിന് കൈമാറും. യോഗത്തിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ആയിഷ ഹസൻ, ലാൻഡ് റവന്യൂ കമീഷണർ, തദ്ദേശ ഭരണ സെക്രട്ടറി ടി.കെ. ജോസ് ഐ.എ.എസ്, റവന്യൂ സെക്രട്ടറി മലപ്പുറം എ.ഡി.എം, സ്‌പീക്കറുടെ അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി ടി. ജമാലുദ്ദീൻ, പി.എ.പി. വിജയൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ലിജേഷ്, മെംബർ കെ. മാധവൻ മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. എസ്.ഐ കെ.പി. മനേഷിന് യാത്രയയപ്പ് ചങ്ങരംകുളം: സ്ഥലം മാറി പോവുന്ന എസ്.ഐ കെ.പി. മനേഷിന് ചങ്ങരംകുളം സോഷ്യല്‍ നെറ്റ് വര്‍ക്ക് കൂട്ടായ്മ യാത്രയയപ്പ് നല്‍കി. ഒരു വര്‍ഷത്തിലധികം ചങ്ങരംകുളത്ത് പ്രവർത്തിച്ച് തൃശൂരിലേക്ക് സ്ഥലം മാറുന്ന എസ്.ഐക്ക് സ്റ്റേഷനിലാണ് യാത്രയയപ്പ് നല്‍കിയത്. നികേഷ് കോക്കൂര്‍ പൊന്നാട അണിയിച്ചു. ജസീല്‍ കിഴിഞ്ഞാലില്‍ ഉപഹാരം നല്‍കി ആദരിച്ചു. സാദിക് നെച്ചിക്കല്‍ അധ്യക്ഷത വഹിച്ചു. സെഫീര്‍ പള്ളിക്കര, മന്‍സൂര്‍ മാട്ടം, സിദ്ദീഖ് നന്നംമുക്ക്, സാക്കിത്ത് വളയംകുളം എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story