Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചീക്കോട് കുടിവെള്ള...

ചീക്കോട് കുടിവെള്ള പദ്ധതി; പമ്പിങ് തുടങ്ങി മിനിറ്റുകള്‍ക്കകം പൈപ്പ് പൊട്ടി

text_fields
bookmark_border
വാഴക്കാട്: ചീക്കോട് കുടിവെള്ള പദ്ധതിയുടെ ഭാഗമായി വാഴക്കാട് ഗ്രാമപഞ്ചായത്തിലേക്കുള്ള പമ്പിങ് തുടങ്ങി മിനിറ്റുകള്‍ക്കകം പൈപ്പ് പൊട്ടി. പൊട്ടിയ പൈപ്പില്‍ നിന്ന് ശക്തമായി വെള്ളം ഒഴുകി സംസ്ഥാന പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു. വെള്ളിയാഴ്ച 11.30ഓടെ വാഴക്കാട് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിന് മുന്‍വശത്തുള്ള സംസ്ഥാന പാതയിലാണ് ഒരാള്‍ താഴ്ചയില്‍ സ്ഥാപിച്ച കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകിയത്. വാഴക്കാട് ഉള്‍പ്പെടെ മൂന്ന് ഗ്രാമപഞ്ചായത്തുകള്‍ക്ക് തുടക്കത്തില്‍ ചീക്കോട് കുടിവെള്ള പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കുടിവെള്ള പദ്ധതിയുടെ പൈപ്പിടല്‍ നടക്കുമ്പോള്‍ തന്നെ വിവാദങ്ങള്‍ കൂട്ടിനുണ്ടായിരുന്നു. പലയിടങ്ങളിലും റോഡ് നെടുകെ പിളര്‍ന്നാണ് പൈപ്പുകള്‍ സ്ഥാപിച്ചിരുന്നത്. രണ്ട് വര്‍ഷം മുമ്പ് പരീക്ഷണ പമ്പിങ് നടന്നപ്പോൾ പല സ്ഥലങ്ങളിലും പൈപ്പ് പൊട്ടി റോഡുകള്‍ തകർന്നിരുന്നു. പൊട്ടിയ പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്ന പ്രവൃത്തി അടുത്തയാഴ്ച തന്നെ ഉണ്ടാകുമെന്ന് അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അനില്‍ കുമാര്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story