Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമെഡിക്കൽ കോളജ്...

മെഡിക്കൽ കോളജ് ആശുപത്രി നവീകരണം: നേത്ര വിഭാഗം തിയറ്റർ അടച്ചിട്ടാൽ ബദൽ സംവിധാനം വേണമെന്നാവശ്യം

text_fields
bookmark_border
മഞ്ചേരി: നവീകരണ ഭാഗമായി ശനിയാഴ്ച മുതൽ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നേത്രവിഭാഗം ശസ്ത്രക്രിയ തിയറ്റർ അടച്ചിടുമ്പോൾ ബദൽ സംവിധാനം ഒരുക്കണമെന്നാവശ്യം. രണ്ടുമാസത്തേക്കാണ് തിയറ്റർ അടച്ചിടുന്നത്. അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകളല്ല ഇവിടെ നടത്തുന്നതെന്ന കാരണം പറഞ്ഞാണ് ബദൽ സംവിധാനം ഒരുക്കാത്തത്. 12 ഡോക്ടർമാർ സേവനം ചെയ്യുന്ന വിഭാഗമാണിത്. രണ്ടുമാസം ഒ.പിയിൽ എത്തുന്ന രോഗികൾക്ക് ശസ്ത്രക്രിയ നിർദേശിച്ചാൽ കോഴിക്കോട് മെഡിക്കൽ കോളജിലോ പണം മുടക്കി സ്വകാര്യ ആശുപത്രികളിലോ പോവേണ്ടി വരും. ജില്ല ആശുപത്രിയും ജനറൽ ആശുപത്രിയും ആയിരുന്ന ഘട്ടത്തിൽ ഉണ്ടായിരുന്നത്ര കട്ടിലുകൾ നേത്രവിഭാഗത്തിൽ ഇപ്പോഴില്ല. നേരത്തേയുള്ള മൂന്ന് വാർഡിൽനിന്ന് ഇത് 12 ബെഡായി ചുരുങ്ങി. നിലവിലെ തിയറ്റർ കോംപ്ലക്സിലോ അല്ലാതെയോ ബദൽ സൗകര്യം ഒരുക്കാതെ തിയറ്റർ അടച്ചിടുന്നത് രോഗികൾക്ക് പ്ര‍യാസമാകുമെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അക്ബർ മീനായി, ഒ.ഐ.സി.സി ജിദ്ദ സെക്രട്ടറി ഷബീർ വല്ലാഞ്ചിറ, അനസ് അത്തിമണ്ണിൽ, മനോജ് തടപ്പറമ്പ്, ജയകുമാർ മടങ്ങോട്, സൽമാൻ പൂക്കോടൻ, നസീബ് യാസീൻ, രാധാകൃഷ്ണൻ മാടങ്ങോട് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story