Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 5:14 AM GMT Updated On
date_range 2018-03-17T10:44:55+05:30മക്കൾ കണ്ട കാഴ്ചകളിലേക്ക് രക്ഷിതാക്കളുടെ പഠനയാത്ര
text_fieldsഅരീക്കോട്: വിദ്യാർഥികൾക്കായി പഠന വിനോദയാത്രകൾ വിദ്യാലയങ്ങൾ യഥേഷ്ടം സംഘടിപ്പിക്കാറുണ്ട്. എന്നാൽ, രക്ഷിതാക്കൾക്കും ഇത്തരമൊരു യാത്ര സംഘടിപ്പിച്ച് ശ്രദ്ധേയമായിരിക്കുകയാണ് ഊർങ്ങാട്ടിരി മൂർക്കനാട് സുബുലുസ്സലാം ഹൈസ്കൂളിലെ ഗാന്ധി ദർശൻ സമിതി. ഒരു മാസം മുമ്പ് വിദ്യാർഥികളെ മാനവിക പാഠങ്ങൾ പഠിപ്പിക്കാൻ കൊണ്ടുപോയ അതേസ്ഥലങ്ങളും സ്ഥാപനങ്ങളിലേക്കുമായിരുന്നു ഈ യാത്രയും. ഓട്ടിസം ബാധിച്ച കുട്ടികൾക്കായി വടകര പുറക്കാടിൽ നടത്തുന്ന ശാന്തിസദനത്തിലേക്കായിരുന്നു ആദ്യ സന്ദർശനം. ഇടച്ചേരിയിൽ അശരണരായ വയോജനങ്ങളെ പരിപാലിക്കുന്ന തണൽ എന്ന സ്ഥാപനത്തിലേക്കും രക്ഷിതാക്കൾ പോയി. തുടർന്ന് കരകൗശല കേന്ദ്രം, ബേപ്പൂർ തുറമുഖം, കുഞ്ഞാലി മരക്കാർ സ്മാരകം എന്നിവ കൂടി സന്ദർശിച്ചാണ് രക്ഷിതാക്കളുടെ സംഘം മടങ്ങിയത്. ഗാന്ധി ദർശൻ കോഒാഡിനേറ്ററും അധ്യാപകനുമായ കെ. മുജീബ് റഹ്മാൻ, അധ്യാപകൻ പി. ഹബീബ്, പി.ടി.എ പ്രസിഡൻറ് താളിയേരി സെയ്തലവി, സി. അരവിന്ദാക്ഷൻ, കെ.സി. അശ്റഫ്, യു. ശരീഫ്, ടി. ഷൗക്കത്ത്, വി. ഐത്തുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.
Next Story