Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാത വികസനം:...

ദേശീയപാത വികസനം: ചേളാരിയില്‍ വ്യാപാരികളുടെ പ്രകടനം

text_fields
bookmark_border
തേഞ്ഞിപ്പലം: ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി ചേളാരിയില്‍ ജനറല്‍ബോഡി യോഗവും പ്രകടനവും നടത്തി. വ്യാപാരികള്‍ക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും മുൻകൂറായി ഉറപ്പ് വരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ഷിജു അരിയല്ലൂര്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കണിയാടത്ത് ബഷീർ ഉദ്ഘാടനം ചെയ്തു. ഇരുബന്‍ മുഹമ്മദ് കുട്ടി, കെ. ജനാര്‍ദ്ദനന്‍, ഷിഹാബ് ചേളാരി, അബ്ദുല്‍ ഖാദര്‍ അത്താണിക്കല്‍, കെ. പ്രഹ്ലാദന്‍, അജിത് ഇടിമൂഴിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story