Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാത:...

ദേശീയപാത: അലൈന്‍മെൻറില്‍ കക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനും; മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം

text_fields
bookmark_border
തിരൂരങ്ങാടി: ദേശീയപാത വികസനത്തിനുള്ള പുതിയ അലൈന്‍മ​െൻറില്‍ കക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനും. ഖബര്‍സ്ഥാ​െൻറ 20 സ​െൻറ് സ്ഥലമാണ് നഷ്ടപ്പെടുക. നൂറ്റാണ്ടുകളാ‍യുള്ള ഖബര്‍സ്ഥാനാണിത്. ആരാധനാലയങ്ങളിലേക്ക് കൈയേറ്റം ഉണ്ടാവില്ലെന്ന നിലപാടിനു വിരുദ്ധമായാണ് പുതിയ അലൈൻമ​െൻറ് എന്ന് ആക്ഷേപമുണ്ട്. പുതിയ അലൈന്‍മ​െൻറ് പ്രകാരം കക്കാട് മിഫ്താഹുല്‍ ഉലൂം മദ്റസയും പൂര്‍ണമായും ഇല്ലാതാവും. റോഡ് വളവ് നികത്താനെന്ന പേരില്‍ ഇവിടെ ജനവാസമേഖലയിലൂടെ പാത തിരിച്ചുവിട്ടതായും ഇതുമൂലം നിരവധി വീടുകള്‍ നഷ്ടപ്പെടുെമന്നും ഭൂവുടമകള്‍ പറയുന്നു. പുതിയ അലൈന്‍മ​െൻറില്‍ ഖബര്‍സ്ഥാൻ ഉള്‍പ്പെട്ടതിനെതിരെ വെള്ളിയാഴ്ച ജുമുഅക്ക് ശേഷം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കക്കാട് വന്‍ പ്രതിഷേധ റാലി നടത്തി. അലൈന്‍മ​െൻറ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പള്ളിയില്‍ ഭീമ ഒപ്പുശേഖരണവും നടത്തി. നടപടി അംഗീകരിക്കാനാവില്ലെന്നും ശക്തമായി ചെറുക്കുമെന്നും മഹല്ല് കമ്മിറ്റി അറി‍യിച്ചു. മഹല്ല് സെക്രട്ടറി കെ. മരക്കാരുട്ടി മാസ്റ്റര്‍, ഖതീബ് പി. അബ്ദുല്ല മൗലവി എന്നിവർ സംസാരിച്ചു. ഖബര്‍സ്ഥാന്‍ ദേശീയപാതക്ക് വേണ്ടി കൈയേറരുതെന്ന് ആവശ്യപ്പെട്ട് കക്കാട് ടൗണ്‍ മുസ്‌ലിം യൂത്ത്‌ ലീഗ് കമ്മിറ്റി ഒപ്പ് ശേഖരണം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story