Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദോസ്താന ക്ലബ്...

ദോസ്താന ക്ലബ് വാര്‍ഷികം നാളെ തുടങ്ങും

text_fields
bookmark_border
തിരൂരങ്ങാടി: കൊളപ്പുറം ദോസ്താന ക്ലബി​െൻറ 45ാം വാര്‍ഷികം ഒരുവര്‍ഷം നീണ്ട വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ഫുട്‌ബാള്‍ ടൂർണമ​െൻറ്, വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെയും ക്ലബിലെ മുൻകാല ഭാരവാഹികളെയും ആദരിക്കല്‍, ധനസഹായ ശേഖരണവും വിതരണവും കുടിവെള്ള വിതരണം, ബസ് സ്റ്റോപ് നിർമാണം, സ്‌കൂള്‍ കലോത്സവത്തില്‍ നാടകത്തില്‍ മികച്ച നടിയായി തെരഞ്ഞെടുത്ത ദോസ്താന ക്ലബ് അംഗത്തെ ആദരിക്കല്‍ എന്നിവയും നടക്കും. ഞായറാഴ്ച 10 മുതല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും രക്ത ഗ്രൂപ് നിര്‍ണയവും നടക്കുമെന്ന് ഭാരവാഹികളായ എ. അന്‍വര്‍, ടി. അബ്ദുറഹ്മാന്‍, സി. അശ്റഫ്, എന്‍.കെ. ഉമ്മര്‍ കോയ, വി. സലാം എന്നിവര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story