Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുടിവെള്ളം...

കുടിവെള്ളം മുടക്കുന്നവനെന്ന പ്രചാരണം വിലപ്പോവില്ല ^ലീഗ് നേതാവ്

text_fields
bookmark_border
കുടിവെള്ളം മുടക്കുന്നവനെന്ന പ്രചാരണം വിലപ്പോവില്ല -ലീഗ് നേതാവ് പരപ്പനങ്ങാടി: കുടിവെള്ള പദ്ധതിക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്ന കോൺഗ്രസ് മണ്ഡലം പ്രസിഡൻറി​െൻറ ആരോപണത്തിനെതിരെ ലീഗ് നേതാവ്. ആരോപണം തന്നെ അപകീർത്തിപ്പെടുത്താനും വസ്തുതകൾ മറച്ചുവെക്കാനുമുള്ള ബോധപൂർവമായ നീക്കമാണെന്ന് മുൻ ഗ്രാമ പഞ്ചായത്ത് മെംബർ എം.വി. ഹൈദർ ഹാജി വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. മുങ്ങത്താംതറ എസ്.സി കോളനിയിലെ കുടിവെള്ള പദ്ധതിക്ക് തടസ്സം നേരിട്ടതുമായി ബന്ധപ്പെട്ട വാർത്തയുടെ അടിസ്ഥാനത്തിലാണ് ലീഗ് നേതാവി​െൻറ വിശദീകരണം. 17 വർഷംമുമ്പ് അന്നത്തെ ഗ്രാമ പഞ്ചായത്ത് മെംബറും ലീഗ് നേതാവുമായ അഡ്വ. കെ.കെ. സെയ്തലവിയുടെ അഭ്യർഥന മാനിച്ച് മുങ്ങത്താംതറയിലെ എസ്.സി കോളനിയിലേക്ക് കുടിവെള്ളമെത്തിക്കാൻ ത‍​െൻറ ഭൂമിയിൽ സൗകര്യം ചെയ്തുകൊടുത്തിരുന്നു. എന്നാൽ, പദ്ധതി വിഭാവനം ചെയ്ത ജില്ല പഞ്ചായത്തോ നടപ്പാക്കിയ ഗ്രാമ പഞ്ചായത്തോ തന്നിൽനിന്ന് രേഖാമൂലം സ്ഥലമേറ്റെടുക്കുകയോ ഈയിനത്തിൽ ഒരു ചില്ലിക്കാശ് പോലും താൻ കൈപ്പറ്റുകയോ ചെയ്തിട്ടില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ അന്ന് കിണർ കുത്തിയവർ ഇപ്പോൾ ഒരു അറിയിപ്പും കൂടാതെ പദ്ധതിയുടെ വിപുലീകരണത്തിന് സ്ഥലം വളച്ചുകെട്ടാൻ വന്നതാണ് എതിർക്കാൻ കാരണം. ശുദ്ധജല വിതരണത്തിന് ആവശ്യത്തിന് സ്ഥലവും സൗകര്യങ്ങളും ചെയ്തുകൊടുക്കാൻ താൻ എപ്പോഴും തയാറാണെന്നും എന്നാൽ, അതി​െൻറ പേരിൽ ത​െൻറ ഭൂമിയിൽ അവകാശവാദം സ്ഥാപിക്കാനുള്ള ശ്രമം അനുവദിക്കാനാവിെല്ലന്നും ഹൈദർ ഹാജി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story