Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസഹപാഠിയെ കെട്ടിയിട്ട്​...

സഹപാഠിയെ കെട്ടിയിട്ട്​ ജന്മദിനാഘോഷം: നടപടിക്കൊരുങ്ങി സ്‌കൂൾ അധികൃതര്‍

text_fields
bookmark_border
വാഴക്കാട്: ജന്മദിനാഘോഷത്തി​െൻറ പേരിൽ സഹപാഠിയെ ഷർട്ടൂരി സ്കൂൾ ഗേറ്റിൽ കെട്ടിയിട്ട് ദേഹത്ത് വൈറ്റ് സിമൻറ് വിതറി കൂട്ടുകാരുടെ ക്രൂരത. ജന്മദിനാഘോഷത്തിന് പുതുമ കൊണ്ടുവരാനുള്ള ശ്രമമാണ് കളികാര്യമായത്. വൈറ്റ് സിമൻറ് വിതറി വെള്ളമൊഴിക്കുന്ന രംഗം മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. വാഴക്കാട് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. തമാശക്ക് ചെയ്തതെന്നാണ് വിദ്യാർഥികൾ പറയുന്നത്. സംഭവം വിവാദമായതോടെ അധികൃതര്‍ നടപടിക്ക് ഒരുങ്ങുകയാണ്. സംഭവത്തില്‍ ഉൾപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളുമായി വിഷയം ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടി സീകരിക്കുമെന്ന് പി.ടി.എ പ്രസിഡൻറ് റഫീഖ് അഫ്‌സല്‍ പറഞ്ഞു. സംഭവത്തിൽ ഇതുവരെ ആരും പരാതി നൽകിയിട്ടില്ല. ശക്തമായ നടപടി വേണമെന്നും പൊലീസിൽ പരാതി നൽകണമെന്നും രക്ഷിതാക്കളിൽനിന്ന് ആവശ്യമുയരുന്നുണ്ട്. വാർഷിക പരീക്ഷക്ക് ശേഷം പല സ്കൂളുകളിലും ഇത്തരം ക്രൂര വിനോദങ്ങൾ അരങ്ങേറുന്നതായി ആക്ഷേപമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story