Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാറ്റിലും മഴയിലും...

കാറ്റിലും മഴയിലും വീടുകള്‍ക്ക് നാശം

text_fields
bookmark_border
കാളികാവ്: ന്യൂനമർദത്തെതുടര്‍ന്ന് വ്യാഴാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും കെട്ടിടങ്ങള്‍ക്ക് നാശം. പൂങ്ങോട് ജി.എല്‍.പി സ്‌കൂള്‍ കെട്ടിടത്തിനുമേല്‍ മരം വീണു. ചോക്കാട് കേളുനായര്‍പടിയില്‍ തെങ്ങുവീണ് വീട് തകര്‍ന്നു. കേളുനായര്‍പടിയിലെ കിഴക്കുംകരമ്മല്‍ ചന്ദ്ര​െൻറ വീടിനോട് ചേര്‍ന്നുള്ള തെങ്ങാണ് കടപുഴകിയത്. ചിമ്മിനിയും അടുക്കളഭാഗവും പൂര്‍ണമായും തകര്‍ന്നു. വീടിനകത്തുള്ളവര്‍ ശബ്ദംകേട്ട് ഓടിമാറിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. ചന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വില്ലേജ്, പഞ്ചായത്ത് അധികൃതര്‍ വീട് സന്ദര്‍ശിച്ചു. പൂങ്ങോട് സ്‌കൂളിനോട് ചേര്‍ന്ന ഉങ്ങ് മരമാണ് കെട്ടിടത്തിനുമേല്‍ പതിച്ചത്. പ്രവൃത്തി സമയമല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി.
Show Full Article
TAGS:LOCAL NEWS 
Next Story