Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോട്ടപ്പുഴ ജലതര്‍ക്കം: ...

കോട്ടപ്പുഴ ജലതര്‍ക്കം: ഡി.എഫ്.ഒ വിളിച്ചുചേര്‍ത്ത യോഗത്തിലും തീരുമാനമായില്ല

text_fields
bookmark_border
പൂക്കോട്ടുംപാടം: കോട്ടപ്പുഴയില്‍നിന്ന് വെള്ളമെടുക്കുന്നത് സംബന്ധിച്ച് ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരുമായി നടന്ന യോഗം തീരുമാനമാവാതെ പിരിഞ്ഞു. ചോക്കാട്, അമരമ്പലം പഞ്ചായത്ത് പ്രസിഡൻറുമാർ, സെക്രട്ടറിമാര്‍, പൊലീസ് ഇന്‍സ്പെക്ടര്‍മാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരണ് യോഗത്തില്‍ പങ്കെടുത്തത്. ടി.കെ കോളനി ഭാഗത്ത് സ്ഥിരതയുള്ള കുടിവെള്ള പദ്ധതി തയാറാക്കാൻ കാലതാമസം നേരിടുമെന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ നിലപാട് സ്വീകരിച്ചതോടെയാണ് യോഗം തീരുമാനമാവാതെ പിരിഞ്ഞത്. ജലതർക്കം നിലനിൽക്കുന്ന പ്രദേശങ്ങളിൽ ആറ് ഇഞ്ച് വ്യാസമുള്ള പ്ലാസ്റ്റിക് കുഴലുകള്‍ ഉപയോഗിച്ച് ജലം ഊറ്റുന്നത് വനം വകുപ്പിന് അറിവുണ്ടെന്നും ടി.കെ കോളനി ഭാഗത്ത് കുടിവെള്ളത്തിന് മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ നിയമ നടപടി സ്വീകരിക്കാത്തതെന്ന് ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????? നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ രജിത്ത് കുമാർ യോഗത്തിൽ വ്യക്തമാക്കി. അമരമ്പലം ഗ്രാമപഞ്ചായത്ത് കുടിവെള്ള പ്രശ്ന പരിഹാരത്തിന് 10 ലക്ഷം രൂപയും ജില്ല പഞ്ചായത്ത് 20 ലക്ഷം രൂപയും വിലയിരുത്തിയതായി പഞ്ചായത്ത് പ്രസിഡൻറ് സി. സുജാതയും പറഞ്ഞു. എന്നാൽ, ടി.കെ കോളനി പ്രദേശത്ത് തടയണ നിർമാണം ഭൂപ്രകൃതി അനുസരിച്ച് പ്രയാസമാെണന്നും മറ്റ് മാർഗങ്ങൾ വിവിധ വകുപ്പുകളുടെ സഹായത്താൽ കണ്ടെത്തണമെന്നും പറഞ്ഞു. ഈ രണ്ട് വസ്തുക്കളും നിലനിൽക്കെ ടി.കെ കോളനിയിൽ വൻ കുഴലുകൾ ഉപയോഗിച്ച് നടത്തുന്ന ജലമൂറ്റൽ തടയാൻ നിർബന്ധിതമാണെന്ന് യോഗം പൊതുവെ വിലയിരുത്തി. എന്നാൽ, ചർച്ചകൾ ഏകോപിച്ച് ഒരു പൊതു തീരുമാനം കൈക്കൊള്ളാൻ അമരമ്പലം പഞ്ചായത്തിൽ ചേർന്ന യോഗത്തിന് സാധിച്ചില്ല. വനം വകുപ്പിന് കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയിെല്ലന്നും ഇതിനു പരിഹാരം ഗ്രാമപഞ്ചായത്ത് സ്വീകരിക്കണമെന്നും വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. എന്നാൽ, ജനതാൽപര്യത്തിന് വനം വകുപ്പ് എതിരെല്ലന്നും സാഹചര്യം പ്രതികൂലമാെണന്നുമാണ് വനം വകുപ്പ് നിലപാട്. ഇതുമായി ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായി ചർച്ച ചെയ്ത് ഒരു ധാരണ രൂപവത്കരിക്കാൻ ഭരണസമിതി അംഗങ്ങൾ തീരുമാനിച്ച് യോഗം പിരിയുകയായിരുന്നു. യോഗത്തിൽ അമരമ്പലം, ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ സി. സുജാത, അന്നമ്മ മാത്യു, വൈസ് പ്രസിഡൻറുമാരായ നൊട്ടത്ത് മുഹമ്മദ്, ഹമീദലി, സ്ഥിരംസമിതി അംഗങ്ങളായ സുരേഷ് കുമാർ കളരിക്കൽ, അനിത രാജു, ഗംഗാദേവി ശ്രീരാഗം, വാർഡ് അംഗങ്ങളായ ബിന്ദു പല്ലാട്ട്, പാറക്കൽ സുധാമണി, ശിവദാസൻ ഉള്ളാട്, ടി.പി. ഹംസ, വിനോദ് ജോസഫ്, ഒ. ഷാജി, ആനിക്കോട്ടിൽ ഉണ്ണികൃഷ്ണൻ പഞ്ചായത്ത് സെക്രട്ടറിമാരായ ടി. ശിവദാസൻ നായർ, കെ. സത്യകുമാർ, ഫോറസ്റ്റ് റേഞ്ച് ഓഫിസർ ടി.എ. റെഹിസ്‌, പൂക്കോട്ടുംപാടം പൊലീസ് അഡീഷനൽ എസ്.ഐ ജോർജ് ചെറിയാൻ, ഡെപ്യൂട്ടി റേഞ്ചർ കെ.ജി. ബാലൻ, കാളികാവ് പൊലീസ് എ.എസ്.ഐ പി. മണി മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story