Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസമൂഹവിവാഹവുമായി എം.ഇ.എ...

സമൂഹവിവാഹവുമായി എം.ഇ.എ എൻജിനീയറിങ്​ കോളജ്​

text_fields
bookmark_border
മലപ്പുറം: സമൂഹത്തിലെ നിർധനരായ 12 യുവതീ യുവാക്കൾക്ക് ജീവിതമൊരുക്കി പെരിന്തൽമണ്ണ എം.ഇ.എ എൻജിനീയറിങ് കോളജ്. മെഹർ-18 എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി തിങ്കളാഴ്ച 10.30ന് കോളജ് ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒാരോ വധുവിനും എട്ട് പവൻ സ്വർണാഭരണം, വധുവിനും വരനും വസ്ത്രങ്ങൾ, ഒാരോ കുടുംബത്തിൽ നിന്നും 100 ആളുകളെ പെങ്കടുപ്പിച്ച് വിവാഹസദ്യ എന്നിവ നൽകും. കോളജിലെ അവസാനവർഷ വിദ്യാർഥികളും അധ്യാപകരും മാനേജുമ​െൻറും ചേർന്നാണ് പരിപാടി നടത്തുന്നത്. ൈഹദരലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, മുനവറലി ശിഹാബ് തങ്ങൾ, പ്രഫ. ആലിക്കുട്ടി മുസ്ലിയാർ, പി. കുഞ്ഞാലി മുസ്ലിയാർ എന്നിവർ കാർമികത്വം നൽകും. എം.പി. അബ്ദുസമദ് സമദാനി മുഖ്യപ്രഭാഷണം നടത്തും. ജില്ല കലക്ടർ അമിത്മീണ, എം.ഇ.എസ് പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ എന്നിവർ സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. റജിൻ എം. ലിനസ്, ഡയറക്ടർ ഡോ. വി.എച്ച്. അബ്ദുൽ സലാം, കണവീനർ മെഹബൂബലി, വി.പി. ഷംസുദ്ദീൻ, അനീസ് മുഹമ്മദ്, അസ്ഹറുദ്ദീൻ, മുഹമ്മദ് നൗഫൽ എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story