Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആദിവാസി യുവതിക്ക്...

ആദിവാസി യുവതിക്ക് ചികിത്സ നിഷേധിച്ചതായി ആക്ഷേപം

text_fields
bookmark_border
ചിറ്റൂർ: അവിവാഹിത അമ്മയായ . ഗോവിന്ദാപുരത്തെ ഇരവാളർ സമുദായാംഗമായ ആദിവാസി യുവതിക്ക് ജില്ല ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചെന്നാണ് ആക്ഷേപം. ഒരുമാസം മുമ്പാണ് അടുപ്പിൽനിന്ന് തീ പടർന്ന് യുവതിക്ക് പൊള്ളലേറ്റത്. 40 ശതമാനം പൊള്ളലേറ്റ ഇവർ ആദ്യം ചികിത്സ തേടിയിരുന്നില്ല. നാലുദിവസം കഴിഞ്ഞ് ട്രൈബൽ പ്രമോട്ടർമാരാണ് ജില്ല ആശുപത്രിയിൽ എത്തിച്ചത്. മൂന്ന് ആഴ്ചയോളം ആശുപത്രിയിൽ ചികിത്സിച്ചു. അതിനിടെ ചിക്കൻപോക്സ് പിടിപെട്ടതോടെ ആശുപത്രി അധികൃതർ നിർബന്ധപൂർവം ഡിസ്ചാർജ് ചെയ്യുകയായിരുന്നത്രെ. ആശുപത്രിയിലെ ചികിത്സക്കിടയിലും വീട്ടിലെത്തിയിട്ടും ഭക്ഷണമോ വെള്ളമോ ലഭിക്കാതെ അവശനിലയിലാണ് യുവതി. ഒരാഴ്ചയിലേറെയായി മതിയായ പരിചരണമോ ഭക്ഷണമോ നൽകാൻ ആദിവാസി ക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥർ തയാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്. വീട്ടിലെത്തിയ ശേഷം മതിയായ ചികിത്സ ലഭിക്കാത്തതിനാൽ മുറിവ് പഴുത്ത് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട പാലിയേറ്റിവ് കെയർ പ്രവർത്തകർ ഇവരെ വ്യാഴാഴ്ച ചികിത്സക്കായി ചിറ്റൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. മുറിവുകൾ വൃത്തിയാക്കിയതിനുശേഷം തുടർചികിത്സക്കായി ജില്ല ആശുപത്രിയിലേക്ക് മാറ്റി. അച്ഛനും രണ്ടാനമ്മയും നാല് വയസ്സുകാരി മകളുമാണ് ഇവരുടെ കുടുംബാംഗങ്ങൾ.
Show Full Article
TAGS:LOCAL NEWS 
Next Story