Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസാമൂഹിക...

സാമൂഹിക പ്രവർത്തകർക്ക്​ ശിൽപശാല

text_fields
bookmark_border
പെരിന്തൽമണ്ണ: സാമൂഹിക പ്രവർത്തനരംഗത്തുള്ള സംഘടന ഭാരവാഹികൾക്ക് അൽസലാമ കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു. ഇൗ മാസം 18ന് 10.30ന് പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സ​െൻററിലാണ് പരിപാടി. പൊതുപ്രവർത്തനം കാര്യക്ഷമമാക്കാനും പൊതുപ്രവർത്തന ഫണ്ട് കണ്ടെത്തുന്നതിനും സന്നദ്ധ പ്രവർത്തകരെ സഹായിക്കുന്നതിനാണ് ശിൽപശാല എന്ന് അൽസലാമ കണ്ണാശുപത്രി എം.ഡി അഡ്വ. ശംസുദ്ദീനും ചെയർമാൻ എ. മുഹമ്മദ് കുട്ടിയും അറിയിച്ചു. ലീഡ് കോളജ് ചെയർമാൻ ഡോ. തോമസ് കെ. ജോർജ്, സ്കൂൾ ഡയറക്ടർ ഫൈസൽ പി. സൈദ് എന്നിവർ ശിൽപശാല നയിക്കും. താൽപര്യമുള്ളവർ 9072555222 എന്ന നമ്പറിൽ ബന്ധപ്പെടണം.
Show Full Article
TAGS:LOCAL NEWS 
Next Story