Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിറ പദ്ധതിക്ക് സർക്കാർ ...

നിറ പദ്ധതിക്ക് സർക്കാർ അംഗീകാരം

text_fields
bookmark_border
ആലത്തൂർ: നിയോജക മണ്ഡലം സമഗ്ര കാർഷിക വികസന പദ്ധതിയായ 'നിറ'യുടെ പ്രവർത്തനങ്ങൾക്ക് സർക്കാർ അംഗീകാരം നൽകി. ഇതി‍​െൻറ ഭാഗമായി കുഴൽമന്ദം കൃഷി അസി. ഡയറക്ടർ എ.കെ. സരസ്വതിക്ക് പദ്ധതിയുടെ പുരോഗമനത്തിനായി അധിക ചുമതല നൽകി കൃഷി വകുപ്പ് ഉത്തരവിറക്കി. സെപ്തംബറിൽ പദ്ധതി ആരംഭിച്ച് ഏഴുമാസം പിന്നിടുന്നതിനിടെ നിരവധി അംഗീകാരങ്ങളാണ് തേടിയെത്തിയത്. സംസ്ഥാനത്താകെ നിറ മാതൃകയിൽ പദ്ധതി നടപ്പാക്കുമെന്ന് കൃഷി മന്ത്രി പ്രഖ്യാപിച്ചതിനു പുറകേ വിള ജല പ്രശ്നം പരിഹരിക്കാനും സർക്കാർ ഇടപെട്ടു. ഉൽപാദനം വർധിച്ചതിനെ തുടർന്ന് സംഭരണ തോത് വർധിപ്പിക്കണമെന്നുള്ള ആവശ്യവും സർക്കാർ പരിഗണിക്കുന്നു. നിലമൊരുക്കാൻ കൊയ്ത്തിനൊരു കൈത്താങ്ങ്, പരിസ്ഥിതി പരിവർത്തന നെൽകൃഷി, തരിശുനില കൃഷി, വിള ജല കലണ്ടർ, ചേരാമംഗലം പദ്ധതി സ്വരക്ഷ, ഇക്കോഷോപ്പ് എന്നിങ്ങനെ കർഷകർക്കാവശ്യമായതെല്ലാം ഇതിനോടകം നടപ്പാക്കി കഴിഞ്ഞു. 6000 ഹെക്ടർ നെൽപാടങ്ങളിൽ മാത്രമായി 13,000 കർഷകർക്ക് പദ്ധതിയുടെ ഗുണം ലഭിച്ചു. കൃഷി, ജലസേചനം, തൊഴിലുറപ്പ്, മൃഗസംരക്ഷണം, ത്രിതല പഞ്ചായത്ത് എന്നിങ്ങനെ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. ജനകീയ സംവിധാനങ്ങളോടുകൂടിയുള്ള പ്രാദേശിക ഘടകങ്ങൾ ഊർജസ്വലതയോടെ പ്രവർത്തിക്കുന്നു. പദ്ധതി കൺവീനർ കൂടിയായ കൃഷി ഓഫിസർ എം.വി. രശ്മിയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story