Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅര്‍ച്ചനയേയും...

അര്‍ച്ചനയേയും അതുലിനേയും സര്‍ക്കാര്‍ സംരക്ഷിക്കും

text_fields
bookmark_border
ആലത്തൂർ: മാതാപിതാക്കള്‍ നഷ്ടമായതിനെ തുടര്‍ന്ന് അനാഥരായ കവാശ്ശേരി ചുണ്ടക്കാട് വീട്ടില്‍ അര്‍ച്ചനക്കും അതുലിനും സര്‍ക്കാര്‍ സംരക്ഷണം നല്‍കാന്‍ മന്ത്രിസഭയോഗത്തില്‍ തീരുമാനമായി. ഇവരുടെ പേരില്‍ 10 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കും. അതോടൊപ്പം സ്നേഹപൂര്‍വം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 500 രൂപ പ്രതിമാസ പെന്‍ഷനും അനുവദിക്കും. ഇവരുടെ പിതാവ് ശിവദാസന്‍ അഞ്ചു വര്‍ഷം മുമ്പ് ഗൃഹനിര്‍മാണത്തിനിടെ വൈദ്യുതാഘാതമേറ്റും മാതാവ് സുനിത കഴിഞ്ഞ മാസം വാഹനാപകടത്തിലുമാണ് മരണമടഞ്ഞത്. പിതാവി‍​െൻറ മരണത്തെ തുടര്‍ന്ന് അമ്മ ഹോട്ടല്‍ ജോലി ചെയ്താണ് കുട്ടികളെ വളര്‍ത്തിയിരുന്നത്. അമ്മയുടെ മരണത്തോടെ കുട്ടികള്‍ തീര്‍ത്തും അനാഥരായി. മന്ത്രിസഭ യോഗത്തില്‍ വിഷയം മന്ത്രി എ.കെ. ബാലൻ അവതരിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. വനിത ലീഗ് ജില്ല തെരഞ്ഞെടുപ്പ് യോഗം പാലക്കാട്: സാമൂഹിക നന്മയും സമൂഹത്തി‍​െൻറ ഉയർച്ചക്കുവേണ്ടിയുള്ള പ്രവർത്തനവുമാണ് വനിത ലീഗി‍​െൻറ ലക്ഷ്യമെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് കളത്തിൽ അബ്ദുല്ല. വനിത ലീഗ് ജില്ല തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ഫാത്തിമ ടീച്ചർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം, ട്രഷറർ പി.എ. തങ്ങൾ, എൻ. ഹംസ എന്നിവർ സംസാരിച്ചു. മുസ്ലിം ലീഗ് ജില്ല സീനിയർ വൈസ് പ്രസിഡൻറ് എം.എം. ഹമീദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വനിത ലീഗ് ജില്ല ഭാരവാഹികൾ: കെ.എം. സാലിഹ ടീച്ചർ (പ്രസി.), ഷംല ഷൗക്കത്ത് (ജന. സെക്ര.), ആമിന ടീച്ചർ (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story