Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുഴല്‍പണവുമായി...

കുഴല്‍പണവുമായി വയോധികനെ പിടികൂടി

text_fields
bookmark_border
പൂക്കോട്ടുംപാടം: വയോധികനിൽനിന്ന് 1.20 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി. കോട്ടക്കൽ ഒതുക്കുങ്ങൽ സ്വദേശി മറ്റത്തൂർ കൊരമ്പ കുഞ്ഞിമുഹമ്മദിനെയാണ് (53) പൂക്കോട്ടുംപാടം പൊലീസ് ഇൻസ്പെക്ടർ ജോർജ് ചെറിയാനും സംഘവും നടത്തിയ വാഹന പരിശോധനയിൽ പിടികൂടിയത്. ബുധനാഴ്ച രാവിലെ 11ഒാടെ പൂക്കോട്ടുംപാടം ചേലോട് വെച്ചാണ് സംഭവം. കൊണ്ടോട്ടിയിൽനിന്ന് കരുളായി, പൂക്കോട്ടുംപാടം, കാളികാവ് ഭാഗങ്ങളിൽ കുഴൽപണം എത്തിക്കുന്നതിനിടയിലാണ് വലയിലായത്. നിലമ്പൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. എ.എസ്.ഐമാരായ സോമൻ, ബിജു സി.പി.ഒമാരായ അനിറ്റ്, ദിനൂജ്, വിനീഷ്, ജോൺ വർഗീസ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. ഫോട്ടോppm 1 പൂക്കോട്ടുംപാടത്ത് കുഴല്‍പണവുമായി പിടിയിലായ കോട്ടക്കൽ സ്വദേശി കൊരമ്പ കുഞ്ഞിമുഹമ്മദ്
Show Full Article
TAGS:LOCAL NEWS 
Next Story