Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right250 രൂപക്ക് ജ്യൂസ്...

250 രൂപക്ക് ജ്യൂസ് കുടിക്കൂ...! തടി കുറയുമെന്ന് 'ഉറപ്പ്'

text_fields
bookmark_border
കോട്ടക്കൽ: ശരീരഭാരം കുറയണോ, വരൂ 250 രൂപയുടെ ജ്യൂസ് കുടിക്കാം. കോട്ടക്കലിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ദിവസവും വന്നുപോകുന്നത് സ്ത്രീകളടക്കം നൂറിലധികം പേർ. പത്തുദിവസം കുടിക്കണമെന്നും 2500 രൂപയാണ് ചെലവ് വരികയെന്നും നടത്തിപ്പുകാർ പറയുന്നു. മലയാളം, തമിഴ്, ഹിന്ദി ഭാഷ സംസാരിക്കുന്നവർ സംഘത്തിലുണ്ട്. എത്തുന്നവരിൽ നിന്ന് മേൽവിലാസവും ഫോൺ നമ്പറുമാണ് ആദ്യം ശേഖരിക്കുക. തുടർന്ന് വണ്ണം, ഉയരം എന്നിവ അടയാളപ്പെടുത്തും. മറ്റ് വിവരങ്ങളും ശേഖരിക്കും. തമിഴ്നാട്ടുകാരനായ യുവാവിനാണ് ചുമതല. പ്രോട്ടീൻ കുറവാണെന്നും പാനീയം പത്തുദിവസം കഴിക്കണമെന്നുമാണ് ഇയാളുടെ നിർദേശം. ആശുപത്രികളിൽനിന്ന് തടി കുറക്കാൻ ലഭിക്കുന്നത് മാരകമരുന്നുകളാണെന്നും ഞങ്ങളുടേത് പോഷകങ്ങളടങ്ങിയ പാനീയമാണെന്നുമാണ് അവകാശവാദം. പത്ത് ദിവസത്തിനുള്ളിൽ ഭാരം കുറഞ്ഞില്ലെങ്കിൽ വേറെ മരുന്ന് നൽകാമെന്നും ഇവർ പറയുന്നു. ഒരനുമതിയുമില്ലാതെയാണ് കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് പരാതിയുണ്ട്. എന്ത് ജ്യൂസ് ആണെന്ന് കൃത്യമായ വിശദീകരണമില്ല. വിവരങ്ങൾ അടയാളപ്പെടുത്തുന്നതൊന്നും നൽകുന്നില്ല. പകരം നൽകുന്നത് ഒരു ശീട്ടാണ്. ഇതുമായി ദിവസവും വരണമെന്നാണ് നിർദേശം. രാവിലെ എട്ടര മുതൽ ഉച്ച വരെയാണ് പ്രവർത്തനം. ഒരു ബോർഡുമില്ലാതെ പ്രവർത്തിക്കുന്ന കേന്ദ്രത്തിലേക്ക് ആളുകളെ എത്തിക്കാൻ സ്ത്രീകളടക്കമുള്ളവരും പ്രവർത്തിക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story