Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനിശ്ചിതകാല സത്യഗ്രഹം

അനിശ്ചിതകാല സത്യഗ്രഹം

text_fields
bookmark_border
വട്ടപ്പാറ: കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുക, സിഗ്നൽ ലൈറ്റുകൾ പുനഃസ്ഥാപിക്കുക, വട്ടപ്പാറ വഴി വരുന്ന മൾട്ടി ആക്സിൽ വാഹനങ്ങൾ കർശന പരിശോധനക്ക് വിധേയമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച രണ്ടാം ദിവസത്തി​െൻറ ഉദ്ഘാടനം ആക്സിഡൻറ് ആക്ഷൻ ഫോറം സംസ്ഥാന പ്രസിഡൻറ് കെ.എം. അബ്ദു നിർവഹിച്ചു. വളാഞ്ചേരി നഗരസഭ സ്ഥിരസമിതി അധ്യക്ഷൻ സി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹനീഫ് രാജാജി മുഖ്യപ്രഭാഷണം നടത്തി. ജാഫർ മാറാക്കര (യുവജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറി), ഫൈസൽ രണ്ടത്താണി, മുജീബ് പൂക്കാട്ടിരി, ഹാറൂൺ റഷീദ്, ഖാലിദ് പാണ്ടികശാല, ഷിബിലി പാലച്ചോട്, ജമാൽ കൊട്ടാരം, കെ.കെ. ബാവ എന്നിവർ സംസാരിച്ചു. സമരസമിതി ചെയർമാൻ മനു കോട്ടീരി സ്വാഗതവും കൺവീനർ കോഷി കരീം നന്ദിയും പറഞ്ഞു. നിവേദനം നൽകി വളാഞ്ചേരി: കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് എത്രയും വേഗം ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട്, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ മുസ്ലിം യൂത്ത് ലീഗ് ആതവനാട് പഞ്ചായത്ത് കമ്മിറ്റി നിവേദനം നൽകി. പ്രസിഡൻറ് സലാം ആതവനാട്, ജന. സെക്രട്ടറി ഹാരിസ് പാറക്കാടൻ, ട്രഷറർ കെ.പി. ജാസർ, ഷംസു മുഴങ്ങാണി എന്നിവർ നേതൃത്വം നൽകി. വാർഷികവും കെട്ടിട ഉദ്ഘാടനവും വളാഞ്ചേരി: പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂൾ 92ാം വാർഷികവും സി.പി. നാരായണൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തി​െൻറ ഉദ്ഘാടനവും ശനിയാഴ്‌ച നടത്തുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 10 മുതൽ 12.30 വരെ പൂർവ വിദ്യാർഥി സംഗമം 'ഓർമ', തുടർന്ന് വൈകുന്നേരം അഞ്ച് മണി വരെ വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടത്തും. വൈകുന്നേരം അഞ്ചിന് സി.പി. നാരായണൻ എം.പി കെട്ടിടോദ്ഘാടനം നിർവഹിക്കും. പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷത വഹിക്കും. 20 ലക്ഷം രൂപ ഉപയോഗിച്ച് രണ്ട് ക്ലാസ് മുറികളാണ് നിർമിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story