Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫാഷിസത്തി​േൻറത്​...

ഫാഷിസത്തി​േൻറത്​ ജനാധിപത്യത്തിെൻറ വ്യാജവേഷം ^ടി.ഡി. രാമകൃഷ്ണൻ

text_fields
bookmark_border
ഫാഷിസത്തിേൻറത് ജനാധിപത്യത്തി​െൻറ വ്യാജവേഷം -ടി.ഡി. രാമകൃഷ്ണൻ തിരൂർ: ജനാധിപത്യത്തി‍​െൻറ വ്യാജവേഷം ധരിച്ചാണ് ഫാഷിസം വളരുന്നതെന്ന തിരിച്ചറിവുണ്ടാകണമെന്ന് നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ. പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തി‍​െൻറ 80ാം വാർഷികത്തി​െൻറ ഭാഗമായി മലയാള സർവകലാശാലയിൽ സംഘടിപ്പിച്ച സാഹിത്യസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനത്തെയും ജനാധിപത്യത്തെയും കുറിച്ച് ഫാഷിസം പറയുന്നത് മുഖം മൂടി ധരിച്ചാണെന്നും എഴുത്തുകാർ പ്രതിരോധം തീർക്കാൻ കടമയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെറുകാട് സ്മാരക ട്രസ്റ്റ് ചെയർമാൻ വി. ശശികുമാർ അധ്യക്ഷത വഹിച്ചു. കെ.ഇ.എൻ. കുഞ്ഞഹമ്മദ്, പു.ക.സ ജില്ല സെക്രട്ടറി വേണു പാലൂർ, എം.എം. നാരായണൻ, കെ.വി. ശശി എന്നിവർ സംസാരിച്ചു. സർവകലാശാല വിദ്യാർഥി യൂനിയൻ ചെയർമാൻ കെ. പ്രണവ് സ്വാഗതവും പി.പി. ലക്ഷ്മണൻ നന്ദിയും പറഞ്ഞു. സമാപന സമ്മേളനം മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു. ടി.പി. അഭിജിത്ത് അധ്യക്ഷത വഹിച്ചു. മാതൃഭൂമി കഥ പുരസ്കാരം നേടിയ സർവകലാശാല വിദ്യാർഥി ആേൻറാ സാബിൻ ജോസഫിനെ അനുമോദിച്ചു. അഡ്വ. രാജേഷ് പുതുക്കാട് സ്വാഗതവും വി.വി. സത്യാനന്ദൻ നന്ദിയും പറഞ്ഞു. സമ്മാനർഹരായി പയ്യനങ്ങാടി: തിരൂർ ഉപജില്ല സ്കൗട്ട് ആൻഡ് ഗൈഡ് സംഘടിപ്പിച്ച ജലച്ചായ മത്സരത്തിൽ ടി.ഐ.സി സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ ഹനാൻ അയ്യൂബി, തഹ്ലീൽ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികളെ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു. സ്വാഗത സംഘം തിരൂർ: ഏപ്രിൽ രണ്ടിന് തിരൂരിൽ നടക്കുന്ന സംസ്ഥാനതല മലർവാടി വിജ്ഞാനോത്സവത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികൾ: അബൂബക്കർ സാഹിബ് (ചെയർ.), ശംസുദ്ദീൻ (ജന. കൺ.), ഷഹീർ കോട്ട്‌ (സ്വീകരണം), എം. സൈനുദ്ദീൻ (താമസം), മജീദ് മാടമ്പാട് (വളൻറിയർ), വഹാബ് വൈലത്തൂർ (ഭക്ഷണം), സാഹിറ ടീച്ചർ (രജിസ്ട്രേഷൻ), അബ്ദുൽ ഖാദർ (മീഡിയ), വി.കെ. അബ്ദുൽ ലത്തീഫ് (അതിഥി). മുസ്തഫ മങ്കട അധ്യക്ഷത വഹിച്ചു. പി. അബൂബക്കർ സ്വാഗതവും ജാഫർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story