Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2018 5:08 AM GMT Updated On
date_range 2018-03-16T10:38:59+05:30ഉത്സവത്തിന് ഇന്ന് കൊടിയേറ്റം
text_fieldsപുത്തൻതെരു: പുത്തൂക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ മൂന്നുദിവസം നീളുന്ന ഉത്സവത്തിന് വെള്ളിയാഴ്ച കൊടിയേറും. വെള്ളി, ശനി ദിവസങ്ങളിൽ രാത്രി എട്ടിന് നൃത്തനൃത്യങ്ങൾ അരങ്ങേറും. ഞായറാഴ്ച രാവിലെ ഒമ്പതിന് ഓട്ടൻതുള്ളൽ, 11.30 മുതൽ മൂന്നുവരെ പ്രസാദയൂട്ട്, രാത്രി ഏഴുമുതൽ കൊടിവരവുകൾ എന്നിവയാണ് പരിപാടികൾ. 'വ്യാജ പാരമ്പര്യ വൈദ്യന്മാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം' തിരൂർ: യഥാർഥ പാരമ്പര്യ വൈദ്യന്മാരുടെ ചികിത്സ സംരക്ഷിക്കാനും വ്യാജന്മാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും നടപടിയെടുക്കണമെന്ന് അഖില കേരള പാരമ്പര്യ വൈദ്യ ഫെഡറേഷൻ താലൂക്ക് സംഗമം ആവശ്യപ്പെട്ടു. ഔഷധ നിർമാണ, ചികിത്സ, വിപണന രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ളവരെ വ്യാജ ചികിത്സകരായി മുദ്ര കുത്തുന്നത് അവസാനിപ്പിക്കണം. താലൂക്ക് പ്രസിഡൻറ് മമ്മുക്കുട്ടി ഗുരുക്കൾ അധ്യക്ഷത വഹിച്ചു. വീരാൻകുട്ടി ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. നിഷാദ് ഗുരുക്കൾ ചങ്ങമ്പള്ളി, ആരിഫ് വൈദ്യർ തുടങ്ങിയവർ സംസാരിച്ചു.
Next Story