Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസഹപാഠികളുടെ...

സഹപാഠികളുടെ ഒത്തുചേരലിൽ സുഹൃത്തി​െൻറ കടം വീട്ടാൻ സ്വരൂപിച്ചത്​ മൂന്ന്​ ലക്ഷം

text_fields
bookmark_border
പെരിന്തൽമണ്ണ: പരിയാപുരം സ​െൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ 1990-91 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥികളും അന്നത്തെ അധ്യാപകരും ഒരുവട്ടം കൂടി വിദ്യാലയത്തിൽ ഒത്തുചേർന്നപ്പോൾ വിടർന്നത് തേനൂറും ഒാർമകൾ. ഗുരുനാഥർക്കു മുമ്പിൽ വിനീത ശിഷ്യരായി നിന്നവരുടെ പഴയ കുരുത്തക്കേടുകൾ അധ്യാപകർ പൊടിതട്ടിയെടുത്തപ്പോൾ മുഴങ്ങിയത് കൂട്ടച്ചിരി. കിടപ്പുരോഗിയായ സഹപാഠിയുടെ ബാങ്കിലെ കടബാധ്യത തീർക്കാനും തുടർചികിത്സക്കും മൂന്ന് ലക്ഷം രൂപയും ഒത്തുകൂടിയവർക്ക് സമാഹരിക്കാനായി. അന്നത്തെ പ്രധാനാധ്യാപകനായിരുന്ന പി.ഐ. സാമുവൽ സംഗമം ഉദ്ഘാടനം ചെയ്‌തു. ബിജു കൊല്ലറേട്ട്മറ്റം അധ്യക്ഷത വഹിച്ചു. ഫാത്തിമ യു.പി. സ്കൂൾ മുൻ പ്രധാനാധ്യാപകൻ എം.യു. ഉലഹന്നാൻ, മനോജ് വീട്ടുവേലിക്കുന്നേൽ, വിൽസൺ ജോസഫ്, അമീർ പാതാരി, ജോസ് മാത്യു, ഡി. സുരേഷ് ബാബു, പി.എം. ഡാനി എന്നിവർ സംസാരിച്ചു. അധ്യാപകർക്കെല്ലാം സമ്മാനങ്ങൾ നൽകിയും അവർക്കൊപ്പം സെൽഫിയെടുത്തും കലാപരിപാടികൾ അവതരിപ്പിച്ചും സൗഹൃദസംഗമം ഗംഭീരമാക്കി. നേരറിവി​െൻറ പാഠങ്ങൾ പകർന്നു തന്ന അധ്യാപകർക്കൊപ്പം സദ്യ കഴിച്ചാണ് എല്ലാവരും പിരിഞ്ഞത്. ചന്ദ്രൻ ആക്കപ്പറമ്പിൽ, ബിജു ആൻറണി, സിറിൾ മാത്യു, സി. മുനീർ, പി. സുബ്രഹ്മണ്യൻ, ബിന്ദു ചെറിയാൻ, ബൈജു കാലായിൽ, സുജിത് തോപ്പിൽ, എം.കെ. നവാസ്, പി. പ്രമോദ്, അനീഷ ജോർജ്, സുധീർ വെങ്ങാട്, സജി എൻ. ജോർജ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story