Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2018 5:05 AM GMT Updated On
date_range 2018-03-16T10:35:59+05:30കുറ്റിപ്പുറം എം.ഇ.എസിൽ 'മെസ്‌ടെക്' ഇന്നുമുതൽ
text_fieldsമലപ്പുറം: കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജിലെ സാങ്കേതിക-സാംസ്‌കാരിക ആഘോഷമായ 'മെസ്‌ടെക്' വെള്ളിയാഴ്ച ആരംഭിക്കും. രാവിലെ 10ന് ജില്ല പൊലീസ് സൂപ്രണ്ട് ദേബേഷ്‌കുമാര്‍ ബെഹ്‌റ ഉദ്ഘാടനം ചെയ്യും. പൂര്‍വ വിദ്യാര്‍ഥികളും മാന്‍ഹോള്‍ വൃത്തിയാക്കുന്ന റോബോര്ട്ടിെൻറ ഉപജ്ഞാതാക്കളുമായ യുവസംരംഭകര്‍ മുഖ്യാതിഥികളാവും. മൂന്ന് ദിവസങ്ങളിലായാണ് ആഘോഷം. ആദ്യ ദിവസം വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറും. ശനിയാഴ്ച പ്രദർശനം തുടങ്ങും. പ്രോജക്ട് എക്‌സ്‌പോ, പേപ്പര്‍ പ്രസേൻറഷൻ, റോബോട്ടിക്‌സ് ഓട്ടോ മൊബൈല്‍ എന്‍ജിൻ, ന്യൂസ്‌പേപ്പര്‍ ടവര്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് പ്രദര്‍ശനം. ഞായറാഴ്ച വാട്ടര്‍ ഫുട്‌ബാൾ, റോബോറെയ്സ്, റിമോട്ട് കാര്‍ മഡ്‌റേസ്, ക്വിസ്, മ്യൂസിക് ഷോ തുടങ്ങിയവ നടക്കും. 40 വേദികളിലായി 200 ഇനങ്ങളിലാണ് പ്രദര്‍ശനം. കേരളത്തിനകത്തും പുറത്തു നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കും. വാര്‍ത്തസമ്മേളനത്തില്‍ പ്രിന്‍സിപ്പൽ ഡോ. എ.എസ്. വരദരാജൻ, പ്രഫ. പത്മകുമാര്‍, പ്രഫ. രേണുക, പ്രഫ. ആബിദ് എന്നിവർ സംബന്ധിച്ചു.
Next Story