Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോളജ് വനിത ഫോറം അവാർഡ് ...

കോളജ് വനിത ഫോറം അവാർഡ് പൊന്നാനി എം.ഇ.എസിന്

text_fields
bookmark_border
പൊന്നാനി: കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള കോളജുകളിലെ ഏറ്റവും നല്ല വനിത ഫോറം പ്രവർത്തനത്തിനുള്ള അവാർഡ് പൊന്നാനി എം.ഇ.എസ് കോളജിന് ലഭിച്ചു. പൊന്നാനി കോളജിലെ വനിത ഫോറം കോഒാഡിനേറ്റർ പ്രഫ. വി.യു. അമീറ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീറിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. കാലിക്കറ്റ് യൂനിവേഴ്സിറ്റി വിമൺ സ്റ്റഡീസ് അധ്യക്ഷ മിനി സുകുമാർ, ഡോ. മിനി കുരുവിള എന്നിവർ സംസാരിച്ചു. കൊഴപ്പാമഠം ഉത്സവം വന്നേരി: കിഴക്കേ ചെറായി കൊഴപ്പാമഠം ഭഗവതിക്ഷേത്രത്തില്‍ ഉത്സവം ആഘോഷിച്ചു. രാവിലെ വിശേഷാല്‍ പൂജകള്‍, അഭിഷേകം എന്നിവ നടന്നു. തുടര്‍ന്ന് പൂത്താലം, നാഗസ്വരം, മുത്തുകുടകള്‍, ശിങ്കാരിമേളം എന്നിവയുടെ അകമ്പടിയോടെ തിരുവാഭരണ ഘോഷയാത്ര, ഉച്ചക്ക് തിടമ്പ് എഴുന്നള്ളിപ്പ് എന്നിവ നടന്നു. വൈകീട്ട് വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ തിറ, കാള, അമ്മന്‍കുടം, തെയ്യം, ദശാവതാരം, പൂതന്‍ തുടങ്ങിയ നാടന്‍ കലാരൂപങ്ങളുടെ അകമ്പടിയോടെ വേല കയറ്റം, തുടര്‍ന്ന് നാടകം എന്നിവ നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story