Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുന്ദമംഗലത്ത്​ എ.ടി.എം ...

കുന്ദമംഗലത്ത്​ എ.ടി.എം കവർച്ച; 2.56 ലക്ഷം രൂപ നഷ്​ടമായി

text_fields
bookmark_border
കുന്ദമംഗലം( കോഴിക്കോട്): അതിവിദഗ്ധമായി കുന്ദമംഗലത്ത് എ.ടി.എം കവർച്ച. എ.യു.പി സ്കൂളിനടുത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ എ.ടി.എമ്മിൽനിന്നാണ് 2.56 ലക്ഷം രൂപ കവർന്നത്. ജനുവരി 14നാണ് പണം നഷ്ടമായത്. മാർച്ച് 15നാണ് എസ്.ബി.െഎ അധികൃതർക്ക് പരിശോധനയിൽ പണം നഷ്ടമായ വിവരം മനസ്സിലായത്. കുന്ദമംഗലം പൊലീസ് അന്വേഷണം തുടങ്ങി. എ.ടി.എം കാബിനിലെ കാമറ മറച്ചാണ് കവർച്ച നടത്തിയത് എന്നറിയുന്നു. മെഷീനിൽ കാർഡിട്ട് പണം പുറത്തേക്ക് വരുന്ന സമയത്ത് വിദഗ്ധമായി മെഷീൻ ഒാഫാക്കുകയും പണം എടുക്കുകയും ചെയ്യുന്നതാണ് രീതി. മെഷീൻ ഒാഫാക്കുന്നതിനാൽ സർവർ കണക്ഷൻ വിഛേദിക്കപ്പെടുകയും അപ്പോഴത്തെ ട്രാൻസാക്ഷൻ റിവേഴ്സ് ചെയ്യുകയും ചെയ്യും. ഫലത്തിൽ പണം പുറത്തുള്ളവർക്ക് ലഭിക്കുമെങ്കിലും അക്കൗണ്ടിൽ ഇത് രേഖപ്പെടുത്തുകയില്ല. ഇതിനാലാണ് ബാങ്കി​െൻറ പണം നഷ്ടമായതെന്നറിയുന്നു. റിവേഴ്സ് ട്രാൻസാക്ഷൻ നടന്ന അക്കൗണ്ട് ഏതാണെന്ന് അന്വേഷണത്തിൽ മനസ്സിലാക്കാം. എന്നാൽ, ഇൗ അക്കൗണ്ട് പലപ്പോഴും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും മറ്റും വേണ്ടത്ര രേഖകളില്ലാതെ തുടങ്ങിയതാണെങ്കിൽ ആളെ കണ്ടെത്തുക പ്രയാസമായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story