Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇരിങ്ങല്ലൂർ...

ഇരിങ്ങല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ജില്ല ആരോഗ്യവകുപ്പ് അന്വേഷണം നടത്തി

text_fields
bookmark_border
വേങ്ങര: പറപ്പൂർ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തെന്ന പരാതിയിൽ ജില്ല ആരോഗ്യവകുപ്പ് അന്വേഷണം നടത്തി. നാല് ഉദ്യോഗസ്ഥരാണ് അന്വേഷണത്തിനെത്തിയത്. ഇരിങ്ങല്ലൂർ പാലാണി എ.പി. കുഞ്ഞലവിയുടെ ഭാര്യ ഫാത്തിമക്കാണ് രക്തസമ്മർദ നിയന്ത്രണത്തിനുള്ള എട്ട് സ്ട്രിപ്പുകൾ നൽകിയത്. എട്ടിലും തീയതി മുറിച്ചുമാറ്റിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്ന മരുന്നുകളല്ല ലഭിച്ചതെന്നും ആരോപണമുണ്ട്. ഡോക്ടർ നിർദേശിച്ച സിലോകാർട്ടിന് പകരം സിലോവിൻ 5 ആണ് രോഗിക്ക് നൽകിയത്. സംഭവത്തിൽ നാട്ടുകാർ ജില്ല മെഡിക്കൽ ഓഫിസർക്ക് പരാതി നൽകിയിരുന്നു. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അന്തിമറിപ്പോർട്ട് ലഭിച്ചതിന് ശേഷം നടപടി എടുക്കുമെന്നും ഡി.എം.ഒ ഡോ. കെ. സക്കീന പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story