Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹരിത വിദ്യാലയം...

ഹരിത വിദ്യാലയം റിയാലിറ്റി ഷോ: സംസ്ഥാനത്തിന് മാതൃകയായി കരുവാരകുണ്ട്

text_fields
bookmark_border
ഹരിത വിദ്യാലയം റിയാലിറ്റി ഷോ: സംസ്ഥാനത്തിന് മാതൃകയായി കരുവാരകുണ്ട് കരുവാരകുണ്ട്: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ പഠന-പഠനാനുബന്ധ മികവുകൾ മാറ്റുരച്ച 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് സംസ്ഥാനത്തിനുതന്നെ മാതൃകയായി. ആയിരക്കണക്കിന് വിദ്യാലയങ്ങളിൽനിന്ന് ഷോയുടെ ഒന്നാം റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് 100 സ്കൂളുകളായിരുന്നു. ഇതിൽ പതിനഞ്ചും മലപ്പുറം ജില്ലയിൽനിന്ന്. വണ്ടൂർ ഉപജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ചിൽ നാലും കരുവാരകുണ്ടിൽ നിന്നായിരുന്നു. 2010ൽ നടന്ന ഒന്നാം റിയാലിറ്റി ഷോയിൽ പങ്കെടുത്ത കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പുന്നക്കാട് മോഡൽ ജി.എൽ.പി സ്കൂൾ എന്നിവക്കു പുറമെ തരിശ് ജി.എൽ.പി സ്കൂൾ, പഴയ കടക്കൽ ജി.യു.പി സ്കൂൾ എന്നിവയും ഇത്തവണ ഷോയിൽ മാറ്റുരച്ചു. ഇതിൽ തരിശ് ജി.എൽ.പി സ്കൂൾ 85 പോയൻറ് നേടി ജില്ലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്കൂളായി. പുന്നക്കാട് സ്കൂൾ 80 പോയൻറും നേടി. ഷോയിൽ പങ്കെടുത്ത ഓരോ വിദ്യാലയത്തിനും അടിസ്ഥാന സൗകര്യ വികസനത്തിന് 50 ലക്ഷം മുതൽ ഒരുകോടി രൂപ വരെ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വ്യാഴാഴ്ച നടന്ന ചടങ്ങിൽ ഈ സ്കൂളുകളെ ഗ്രാമപഞ്ചായത്ത് ഉപഹാരങ്ങൾ നൽകി ആദരിച്ചു. പ്രധാനാധ്യാപകരായ കെ. അനിത, ഉമ്മർ വലിയതൊടി, ടി. രാജേന്ദ്രൻ, കെ.കെ. െജയിംസ് എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. Photo... ഷോയിൽ മികച്ച പ്രകടനം നടത്തിയ തരിശ് ജി.എൽ.പി സ്കൂൾ
Show Full Article
TAGS:LOCAL NEWS 
Next Story