Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:35 AM GMT Updated On
date_range 2018-03-15T11:05:59+05:30ഒറ്റപ്പാലം ബസ് സ്റ്റാൻഡിലെ ദുരിതം: കേസ് േമയ് എട്ടിലേക്ക് മാറ്റി
text_fieldsഒറ്റപ്പാലം: ബസ് സ്റ്റാൻഡിൽ യാത്രക്കാർ നേരിടുന്ന ദുരിതങ്ങളും സുരക്ഷിതത്വമില്ലായ്മയും ചൂണ്ടിക്കാട്ടി സിറ്റിസൺ ഫോറം നൽകിയ പരാതിയിൽ കേസെടുത്ത സംസ്ഥാന മനുഷ്യാവകാശ കമീഷന് മുന്നിൽ നഗരസഭയുടെ പ്രധിനിധി ഹാജരായി. മൂന്നുതവണ ആവശ്യപ്പെട്ടിട്ടും നഗരസഭയെ പ്രതിനിധീകരിച്ച് ആരും ഹാജരാകാത്ത സാഹചര്യത്തിൽ അവസാന അവസരമെന്ന നിലക്കാണ് ബുധനാഴ്ച സമയം അനുവദിച്ചത്. പാലക്കാട്ട് നടന്ന സിറ്റിങ്ങിൽ മേയ് എട്ടിലേക്ക് കേസ് മാറ്റിവെച്ചയായി കമീഷൻ അറിയിച്ചതായി പരാതിക്കാരനായ സിറ്റിസൺ ഫോറം പ്രസിഡൻറ് അഡ്വ. ആർ.പി. ശ്രീനിവാസൻ അറിയിച്ചു. അതേസമയം, അടിയന്തര സുരക്ഷക്രമീകരണം ആവശ്യമായിരിക്കെ പരിഹാരനടപടി നീണ്ടുപോകുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഫോറം ഭാരവാഹികൾ ആരോപിച്ചു. കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിന് നൽകിയ പരാതിയിൽ നടപടി വൈകുന്നത് കൂടുതൽ അപകടമുണ്ടാക്കുമെന്ന ആശങ്കയും ഫോറം പ്രസിഡൻറ് മനുഷ്യാവകാശ കമീഷന് ബുധനാഴ്ച സമർപ്പിച്ച പരാതിയിൽ പറയുന്നു. നിരന്തരം അപകടഭീഷണി ഉയരുന്ന ബസ് സ്റ്റാൻഡിൽ ബസിനടിയിൽപെട്ട് ഒരാൾ മരിക്കാനിടയായത് ഏതാനും ദിവസം മുമ്പാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. സ്റ്റാൻഡിലേക്കുള്ള കവാടങ്ങൾ പൂർണമായും ബസുകളുടെ പോക്കുവരവിനായി അനുവദിച്ചതോടെ യാത്രക്കാർക്ക് നടക്കാൻ ഇടമില്ലാതായതുൾെപ്പടെ നിരവധി പ്രശ്നങ്ങളാണ് അഭിമുഖീകരിക്കുന്നത്. സ്റ്റാൻഡ് വിപുലീകരണ പ്രവർത്തനം തുടങ്ങി വ്യാഴവട്ടം പിന്നിട്ടിട്ടും പദ്ധതി ലക്ഷ്യത്തിലെത്താത്തത് പ്രതിസന്ധികൾ രൂക്ഷമാക്കുന്നു.
Next Story