Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതരിശില്ലാത്ത തൃത്താല,...

തരിശില്ലാത്ത തൃത്താല, ആയുർവേദ ഗ്രാമം പദ്ധതികളുമായി ബ്ലോക്ക്​ പഞ്ചായത്ത് ബജറ്റ്

text_fields
bookmark_border
കൂറ്റനാട്: തരിശില്ലാത്ത തൃത്താല, ആയുർവേദ ഗ്രാമം തുടങ്ങിയ പദ്ധതികളുമായി തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2018-19 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. കൃഷിക്കും കുടിവെള്ളത്തിനും ആരോഗ്യ മേഖലക്കും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കുമാണ് ബജറ്റിൽ മുൻഗണന നൽകി‍യിരിക്കുന്നത്. നെൽകൃഷി ചെയ്യാതെ തരിശിടുന്ന മുഴുവൻ ഭൂമിയും ഏറ്റെടുത്ത് കുടുംബശ്രീ ഉൾെപ്പടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് കൃഷിയിറക്കും. തൊഴിലുറപ്പ് പദ്ധതിയെ ഇതുമായി സംയോജിപ്പിക്കും. എല്ലാ വാർഡുകളിലും ജെ.എൽ.ജി ഗ്രുപ്പുകൾ രൂപവത്കരിച്ച് ഔഷധ സസ്യകൃഷി ആരംഭിക്കും. കുടുംബശ്രീ മുഖാന്തരം കൃഷി വിളവെടുക്കുകയും വിപണനം നടത്തുകയും ചെയ്യും. എല്ലാ വിദ്യാലയങ്ങളിലെയും പാചകത്തൊഴിലാളികൾക്ക് യൂനിഫോം വിതരണം ചെയ്യും. ഹരിതകേരളം പദ്ധതിയിലുൾപ്പെടുത്തി പ്രധനപ്പെട്ട തോടുകളും കുളങ്ങളും നവീകരിക്കും. മാലിന്യ വിമുക്ത ബ്ലോക്ക് പഞ്ചായത്തി​െൻറ ഭാഗമായി സംഘങ്ങൾക്ക് പേപ്പർ ബാഗ് നിർമാണത്തിനും പേപ്പർ പേന നിർമാണത്തിനും പരിശീലനം നൽകും. ഉൽപ്പന്നങ്ങൾ സ്കൂൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യും. പട്ടികജാതി കോളനികളിൽ നാടൻ കലാപരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുകയും സംഘങ്ങൾക്ക് വാദ്യോപകരണങ്ങൾ നൽകുകയും ചെയ്യും. സ്പോർട്സ് കൗൺസിൽ രൂപവത്കരിക്കും. കാർഷിക വിളകളുടെ വിപണനത്തിനായി വിപണന കേന്ദ്രങ്ങൾ തുടങ്ങും. പ്രവേശന പരീക്ഷകളിലൂടെ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകും. തൃത്താലയുടെ സമഗ്രമായ ചരിത്രം സമാഹരിക്കപ്പെടുന്ന സംസ്ഥാനത്ത് തന്നെ ആദ്യമായി നടപ്പിലാക്കുന്ന ന്യൂസിയത്തി​െൻറ പ്രവർത്തനങ്ങൾ ഈ വർഷം പൂർത്തീകരിച്ച് പ്രവർത്തനമാരംഭിക്കാനും പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. എൽ.പി സ്കൂൾ വിദ്യാർഥികൾക്ക് നാലുകൂട്ടം പദ്ധതി നടപ്പിലാക്കും. അംഗൻവാടികൾക്ക് കെട്ടിടം പണിയും. വനിതകൾക്ക് യോഗ പരിശീലനത്തിനും കെട്ടിടം നിർമാണ സാമഗ്രികൾ തയാറാക്കുന്ന യൂനിറ്റ്, റെഡിമെയ്ഡ് യൂനിറ്റ് എന്നിവ തുടങ്ങുന്നതിനും ബജറ്റിൽ തുക നീക്കി വെച്ചിട്ടുണ്ട്. വൈസ് പ്രസിഡൻറ് എം.കെ. പ്രദീപ് ബജറ്റവതരിപ്പിച്ചു. പ്രസിഡൻറ് കെ.പി.എം. പുഷ്പജ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story