Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക്ഷേത്രത്തിെൻറ...

ക്ഷേത്രത്തിെൻറ ഭണ്ഡാരപ്പെട്ടി കുത്തി തുറന്ന് മോഷണം

text_fields
bookmark_border
ആനക്കര: ആനക്കര കാക്രാംകുന്ന് ഭഗവതിക്ഷേത്രത്തി​െൻറ ഭണ്ഡാരപ്പെട്ടി രണ്ടാം തവണയും പൂട്ട് കുത്തി പൊളിച്ച് മോഷണം. കഴിഞ്ഞദിവസം ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠയും മറ്റും നടന്നിരുന്നു. ഇതിന് മുമ്പ് രണ്ടുതവണ ആനക്കര ചേകനൂര്‍ റോഡരികിലുള്ള ഭണ്ഡാരപ്പെട്ടി കുത്തി തുറന്ന് മോഷണം നടന്നെങ്കിലും മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ മാസം 12ന് ഭണ്ഡാരപ്പെട്ടി തുറന്ന് ക്ഷേത്ര ഭാരവാഹികള്‍ പണമെടുത്തിരുന്നു. അതിനുശേഷമുള്ള പണമാണ് ഭണ്ഡാരത്തിലുണ്ടായിരുന്നത്. എന്നാല്‍, ഭണ്ഡാരപ്പെട്ടി കുത്തിതുറന്നെങ്കിലും ഇതിലുണ്ടായിരുന്ന മുന്നൂറിലേറെ രൂപയടങ്ങിയ ചില്ലറ മോഷ്ടാക്കള്‍ കൊണ്ടുപോയിരുന്നില്ല. പകരം ആനക്കര മുണ്ട്രക്കോടുള്ള കട കുത്തിതുറന്ന് മോഷ്ടിച്ച സിഗരറ്റുകള്‍ അടങ്ങിയ പാക്കറ്റ് ഭണ്ഡാരപ്പെട്ടിയുടെ പൂട്ട് കുത്തി പൊളിച്ച് ഇതില്‍ ഇട്ടിരുന്നു. തൃത്താല പൊലീസില്‍ ക്ഷേത്ര ഭാരവാഹികള്‍ പരാതി നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story