Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:33 AM GMT Updated On
date_range 2018-03-15T11:03:00+05:30മരം നീക്കാൻ അധികൃതർ മടിക്കുന്നു; അപകട സാധ്യതയെന്ന് നാട്ടുകാർ
text_fieldsനെന്മാറ: നെന്മാറ ജങ്ഷനിൽ കോതകുളത്തിനടുത്ത് വൻമരം കടപുഴകി വീണിട്ട് ദിവസങ്ങളായെങ്കിലും റോഡരികിൽ നിന്ന് മാറ്റാൻ പൊതുമരാമത്ത് അധികൃതർ തയാറാകുന്നില്ലെന്ന് പരാതി. രണ്ടാഴ്ച മുമ്പാണ് മരം കാറ്റത്ത് കടപുഴകി വീണത്. മരത്തിെൻറ കൊമ്പുകളും മറ്റും റോഡിലേക്ക് ആഞ്ഞ് നിൽക്കുന്നുണ്ട്. പൊതുമരാമത്ത് സ്ഥലമായതിനാൽ അധികൃതരെ ഉടൻ തന്നെ വിവരമറിയിച്ചിരുന്നു. എന്നാൽ, ദിവസങ്ങളായിട്ടും അത് നീക്കാൻ ശ്രമമുണ്ടായില്ല. അയിലൂർ, അടിപ്പെരണ്ട, കരിമ്പാറ, പാലമുക്ക് ഭാഗത്തേക്കുള്ള ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ മുഴുവൻ ഇതിലേയാണ് പോകുന്നത്. വളവായതിനാൽ ഇവിടെ അപകട സാധ്യതയേറെയുള്ള സ്ഥലമാണ്. മുമ്പ് വാഹനങ്ങൾ അപകടത്തിൽ പെടുകയും ആളപായമുണ്ടാകുകയും ചെയ്തിട്ടുണ്ട്. വികസന സെമിനാർ മുണ്ടൂർ: ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം പഞ്ചവത്സര പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർപഴ്സൺ ബിന്ദു സുരേഷ് പദ്ധതി രേഖ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. സുകുമാരൻ പദ്ധതി പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. വി. ലക്ഷ്മണൻ, ടി.ആർ. ഷിബി, ടി.എം. സുചിത, കെ.ഇ. രാമചന്ദ്രൻ, സി. മഞ്ജു, കെ. മുരളീധരൻ എന്നിവർ സംസാരിച്ചു. വാടിക ഉദ്യാനത്തിൽ എഫ്.എം. റേഡിയോ ആസ്വദിക്കാം പാലക്കാട്: കോട്ടമൈതാനത്തോട് ചേർന്നുള്ള വാടിക-ശിലാവാടിക ഉദ്യാനത്തിൽ ഇനി മുതൽ എഫ്.എം. റേഡിയോ കേൾക്കാം. ഡി.ടി.പി.സി.യും അഹല്യ കമ്യൂനിറ്റി റേഡിയോ നിലയവും ചേർന്നാണ് മുഴുവൻ സമയവും പ്രവർത്തിക്കുന്ന റേഡിയോ സംവിധാനം ഒരുക്കിയിരിക്കുന്നത്. വിനോദവും വിജ്ഞാനവും കോർത്തിണക്കിയുള്ള പരിപാടികളാണ് സംേപ്രഷണം ചെയ്യുക. പരിപാടിയുടെ സ്വിച്ച് ഓൺ ജില്ല കലക്ടർ ഡോ. പി. സുരേഷ് ബാബു നിർവഹിച്ചു. ടൂറിസം വകുപ്പ് െഡപ്യൂട്ടി ഡയറക്ടർ എ.ആർ. സന്തോഷ് ലാൽ, ഡി.ടി.പി.സി. സെക്രട്ടറി കെ.ജി. അജേഷ്, അഹല്യ മാനേജിങ് ട്രസ്റ്റി എ.ജി. അജിത് എന്നിവർ പങ്കെടുത്തു.
Next Story