Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജ്വല്ലറി ഉടമയെ...

ജ്വല്ലറി ഉടമയെ ആക്രമിച്ച് ബാഗ് തട്ടിയെടുത്തു

text_fields
bookmark_border
ആലത്തൂർ: കടയടച്ച് രാത്രി ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് പോവുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് ബാഗ് തട്ടിയെടുത്തതായി പരാതി. ആലത്തൂർ നഗരത്തിലെ 'സംഗീത' ജ്വല്ലറി ഉടമ ബാലകൃഷ്ണനിൽനിന്നാണ് (67) കാറിലെത്തിയ നാലംഗ സംഘം ബാഗ് തട്ടിയെടുത്തത്. താക്കോലും വിവിധ കാർഡുകളും നഷ്ടപ്പെട്ടു. ചൊവ്വാഴ്ച രാത്രി 8.45ഓടെ പന്നിക്കോട് ഭാഗത്ത് വെച്ചായിരുന്നു സംഭവം. സംഘം ബാലകൃഷ്ണനെ മർദിക്കുകയും ചെയ്തു. സ്ഥിരമായി പോകുന്ന ബസില്ലാത്തതിനാലാണ് ബാലകൃഷ്ണൻ ചൊവ്വാഴ്ച രാത്രി ഓട്ടോയിൽ പോയത്. ആലത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story