Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:29 AM GMT Updated On
date_range 2018-03-15T10:59:59+05:30ഇവർ ചോദിക്കുന്നു ഞങ്ങളും മനുഷ്യരല്ലേ...
text_fieldsആനക്കര: നാടൊട്ടാകെ വികസനകുതിപ്പുകളെക്കുറിച്ച് പറയുന്ന ഭരണ-പ്രതിപക്ഷ പാർട്ടികളറിയണം, അവഗണനയുടെ കയ്പുനീർ കുടിച്ച് കഴിയുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥ. തൃത്താല ബ്ലോക്ക് പഞ്ചായത്തിൽ കപ്പൂർ ഗ്രാമപഞ്ചായത്തിലെ പറക്കുളം പെരുമനകുന്ന് കോളനിവാസികൾക്കാണ് ഏറെക്കാലമായുള്ള ഇൗ ദുരിതം. 25ലേറെ കുടുംബങ്ങളാണ് കോളനിയിൽ ദുരിതജീവിതം തള്ളിനീക്കുന്നത്. കുടിവെള്ളം, ഭവനപദ്ധതികൾ, ഗതാഗതം, വൈദ്യുതി തുടങ്ങിയവയെല്ലാം ഇവർക്ക് അന്യമാണ്. ചികിത്സസഹായങ്ങൾപോലും പലപ്പോഴും കിട്ടാറില്ല. റോഡ് രോഗികളെ കൊണ്ടുപോകാൻ കഴിയാത്തവിധത്തിലുള്ളതാണ്. കുടിവെള്ളക്ഷാമവും രൂക്ഷമാണ്. മൂന്ന് ദിവസം കൂടുമ്പോൾ വല്ലപ്പോഴും ലഭിക്കുന്ന ഒരു കുടം വെള്ളമാണ് ജീവജലം. തെരുവുവിളക്കുകൾ കത്തുന്നുമില്ല. ചുമതലയുള്ള എസ്.സി പ്രൊമോട്ടർ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് കോളനിയിലെ കാരണവർ കുറമ്പൻ പറയുന്നു. തെരഞ്ഞെടുപ്പുകാലത്ത് വരുന്ന ജനപ്രതിനിധികളും രാഷട്രീയക്കാരും അഞ്ചു കൊല്ലത്തേക്ക് ഇതുവഴി വരില്ലെന്നും ഇവർ പറയുന്നു. പട്ടികജാതി-വർഗ വികസനവകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് കേരള ദലിത് ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു. ചോലയിൽ വേലായുധെൻറ നേതൃത്വത്തിൽ ഫോറം അംഗങ്ങൾ കോളനിയിൽ സന്ദർശനം നടത്തി.
Next Story