Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:29 AM GMT Updated On
date_range 2018-03-15T10:59:59+05:30ആറ് വര്‍ഷം മുമ്പത്തെ സർട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും തിരികെ ആവശ്യപ്പെട്ട് സര്‍വകലാശാല
text_fieldsതേഞ്ഞിപ്പലം: ആറുവർഷം മുമ്പ് അനുവദിച്ച മാർക്ക് ലിസ്റ്റും അസ്സൽ സർട്ടിഫിക്കറ്റും തിരികെ ആവശ്യപ്പെട്ട് കാലിക്കറ്റ് സര്‍വകലാശാല പരീക്ഷഭവൻ അധികൃതർ. മാസ് കമ്യൂണിക്കേഷന്‍ ആൻഡ് ജേണലിസം പഠനവിഭാഗം വിദ്യാര്‍ഥികള്‍ക്ക് ആറ് വര്‍ഷം മുമ്പ് അനുവദിച്ച മാര്‍ക്ക് ലിസ്റ്റില്‍ അപാകതയുള്ളതിനാലാണ് അസ്സൽ സര്‍ട്ടിഫിക്കറ്റടക്കം തിരികെ ആവശ്യപ്പെട്ടത്. 2010-12 ബാച്ചിലെ 24 വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച മാര്‍ക്ക് ലിസ്റ്റില്‍ നാലാം സെമസ്റ്ററിലെ ഒരു പേപ്പറിെൻറ മാര്‍ക്ക് ചേര്‍ക്കാന്‍ വിട്ടുപോയതിനെ തുടര്‍ന്നാണ് തീരുമാനം. മാര്‍ക്ക് ലിസ്റ്റും അസ്സൽ സര്‍ട്ടിഫിക്കറ്റും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് പരീക്ഷാഭവന്‍ വിദ്യാര്‍ഥിള്‍ക്ക് മെമ്മോ നല്‍കിയിരിക്കുകയാണ്. മാര്‍ക്ക് ലിസ്റ്റ് വാങ്ങിയ സമയത്ത് തന്നെ വിദ്യാർഥികൾക്ക് അപാകത ബോധ്യപ്പെട്ടിരുന്നു. ഇക്കാര്യം പരീക്ഷഭവനിലെ ബന്ധപ്പെട്ട സെക്ഷന്‍ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായി 2010-12ൽ ജേണലിസം പി.ജി പൂര്‍ത്തിയാക്കിയ വിദ്യാർഥികൾ പറഞ്ഞു. എന്നാല്‍, ഇപ്പോഴാണ് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ആവശ്യപ്പെട്ടിരിക്കുന്നത്. മാധ്യമ സ്ഥാപനങ്ങളിലും കോളജുകളിലും ജോലി ചെയ്യുന്നവരാണ് ഇവരില്‍ പലരും. കുറച്ചുപേര്‍ മാത്രമാണ് തിരികെ ഹാജരാക്കിയത്. ഇവര്‍ക്ക് ഇനി ഫീസടക്കാതെ തന്നെ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും അനുവദിക്കാനാണ് പരീക്ഷാഭവന്‍ തീരുമാനം.
Next Story