Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുപ്പിവെള്ള യൂനിറ്റ്:...

കുപ്പിവെള്ള യൂനിറ്റ്: ലൈസൻസിന്​ ഭൂജല അതോറിറ്റിയുടെ അനുമതി വേണമെന്ന്​ ഉത്തരവ്​

text_fields
bookmark_border
മഞ്ചേരി: സംസ്ഥാനത്ത് ഭൂഗർഭജലം ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന കുപ്പിവെള്ള കമ്പനികൾക്ക് നിയന്ത്രണം. തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ഇനി ലൈസൻസ് പുതുക്കി നൽകണമെങ്കിൽ ഭൂജല അതോറിറ്റിയുടെ അനുമതിപത്രം കൂടി ഹാജരാക്കണമെന്ന് തദ്ദേശവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി മുഹമ്മദ് റിയാസ് തിങ്കളാഴ്ച ഉത്തരവിറക്കി. അതോറിറ്റിയുടെ അനുമതിയില്ലാതെ കുഴൽക്കിണർ സ്ഥാപിച്ച കുപ്പിെവള്ളനിർമാണ യൂനിറ്റുകൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന് 2017 നവംബറിൽ ചേർന്ന സംസ്ഥാന ഭൂജല അതോറിറ്റിയുടെ യോഗം ആവശ്യപ്പെട്ടിരുന്നു. സ​െൻറർ ഫോർ എർത്ത് സ്റ്റഡീസ് നടത്തിയ പഠനത്തിൽ സംസ്ഥാനത്ത് ഭൂഗർഭജലവിതാനം മുൻവർഷങ്ങളില്ലാത്ത വിധം താഴ്ന്നതായി നേരത്തേ കണ്ടെത്തിയതാണ്. ഭൂഗർഭജലം ഉപയോഗിക്കുന്നതും അല്ലാത്തതുമായ കുപ്പിവെള്ള യൂനിറ്റുകൾ എത്രയുണ്ടെന്ന് ജലവിഭവ വകുപ്പിനോ ഭൂജലവിഭാഗത്തിനോ അറിയില്ല. തദ്ദേശസ്ഥാപനങ്ങളിലാണ് ഇവയുടെ കണക്കുള്ളത്. വീട്ടാവശ്യങ്ങൾക്കെന്ന പേരിൽ നിർമിച്ച വലിയ കുഴൽകിണറുകൾ ഉപയോഗപ്പെടുത്തിയും യൂനിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. കുപ്പിവെള്ള യൂനിറ്റിന് ലൈസൻസ് നൽകുമ്പോഴും പുതുക്കുമ്പോഴും തദ്ദേശസ്ഥാപന സെക്രട്ടറിമാർ പരിശോധന നടത്തി ഉപയോഗിക്കുന്ന ജലത്തി‍​െൻറ ഉറവിടം കണ്ടെത്തണം. സ്ഥലപരിശോധന നടത്താതെയാണ് വർഷങ്ങളായി തദ്ദേശസ്ഥാപനങ്ങളിൽ യൂനിറ്റുകൾക്ക് ലൈസൻസ് പുതുക്കിനൽകുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story