Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭിന്നശേഷിക്കാര്‍ക്ക്...

ഭിന്നശേഷിക്കാര്‍ക്ക് ഉന്തുവണ്ടി വിതരണം

text_fields
bookmark_border
പൂക്കോട്ടുംപാടം: ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ കണ്ടെത്താൻ അമരമ്പലത്ത് ഉന്തുവണ്ടി വിതരണം ചെയ്തു. 2017-18 ജനകീയാസൂത്രണ പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്ത് പരിധിയിലെ ഭിന്നശേഷിക്കാരായ അഞ്ചുപേര്‍ക്കാണ് വണ്ടി നൽകിയത്. ഗ്രാമപഞ്ചായത്ത് 25,000 രൂപയും ഉപഭോക്തൃ വിഹിതമായി 6,250 രൂപയും ഉപയോഗപ്പെടുത്തി ഒന്നിന് 31,250 രൂപ ചെലവഴിച്ചാണ് വിതരണം. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് നൊട്ടത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അംഗം സുരേഷ് കുമാർ കളരിക്കൽ, വാർഡ് അംഗങ്ങളായ വിനോദ് ജോസഫ്, ഇല്ലിക്കൽ ഹുസൈൻ, അജിഷ, അനീഷ് കവളമുക്കട്ട, ബിന്ദു പല്ലാട്ട്, സുധാമണി എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story