Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആരോഗ്യമന്ത്രിക്ക്...

ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി

text_fields
bookmark_border
വണ്ടൂർ: ഗവ. താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരടക്കം ആവശ്യമായ സ്റ്റാഫുകളെ നിയമിക്കണമെന്നാവശ്യപ്പെട്ട് നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികൾ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർക്ക് നിവേദനം നൽകി. നേരത്തെ ഈ വിഷയം ഉന്നയിച്ച് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ 'സമരപ്പകൽ' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചിരുന്നു. സമരത്തി‍​െൻറ രണ്ടാംഘട്ടം എന്ന നിലക്കാണ് യൂത്ത് ലീഗി​െൻറ ഇടപെടൽ. എ.പി. അനിൽകുമാർ എം.എൽ.എ, പി. അബ്ദുൽ ഹമീദ് എം.എൽ.എ എന്നിവരോടൊപ്പമാണ് ഭാരവാഹികൾ മന്ത്രിയെ കണ്ടതും നിവേദനം നൽകിയതും. വിഷയം പരിശോധിച്ച് ആവശ്യമായ പരിഹാരം ഉണ്ടാക്കാമെന്ന് മന്ത്രി ഭാരവാഹികൾക്ക് ഉറപ്പ് നൽകി. ജില്ല യൂത്ത് ലീഗ് സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ്, മണ്ഡലം പ്രസിഡൻറ് ഷൈജൽ എടപ്പറ്റ, ജന. സെകട്ടറി എം.ടി. അലി നൗഷാദ്, എ. അസ്കർ, നിസാജ് എടപ്പറ്റ, ഡോ. ഫൈസൽ ബാബു, എം. സൽമാൻ, കെ. ലത്തീഫ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story