Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവയോധികൻ വഴിയരികിൽ...

വയോധികൻ വഴിയരികിൽ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്​റ്റ്​​േമാർട്ടം റിപ്പോർട്ട്

text_fields
bookmark_border
കുറ്റിപ്പുറം: വയോധികൻ വഴിയരികിൽ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസറ്റ്മാർട്ടം റിപ്പോർട്ട്. തൃക്കണാപുരത്ത് ബുധനാഴ്ച മരിച്ച കരുനാഗപ്പള്ളി കൊച്ചുവീട്ടിൽ ചെല്ലപ്പൻ പിള്ളയുടെ മൃതദേഹമാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്േമാർട്ടം നടത്തിയത്. മറ്റ് വാർത്തകൾ ഉൗഹാപോഹങ്ങളാണെന്നും ഹൃദയാഘാതമാണ് മരണകാരണമായതെന്നും പോസ്റ്റ്േമാർട്ടം നടത്തിയ ഡോക്ടർ പറഞ്ഞതായി മകൻ 'മാധ്യമ'ത്തോട് പറഞ്ഞു. തുടർന്ന് ബന്ധുക്കൾക്ക് വിട്ട് കൊടുത്ത മൃതദേഹം കോഴിക്കോട് തന്നെ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. മമ്മൂട്ടിയുടെ ഫ്ലക്സ് തലയില്‍ വീണ് മരിച്ച യുവാവി​െൻറ കുടുംബത്തിന് മമ്മൂട്ടിയുടെ സഹായം ചങ്ങരംകുളം: തിയറ്ററില്‍ മമ്മൂട്ടിയുടെ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ കഴുങ്ങ് വീണ് മരിച്ച യുവാവി​െൻറ കുടുംബത്തിന് മമ്മൂട്ടി സഹായം നല്‍കി. എറണാകുളത്ത് നടന്ന ചടങ്ങില്‍ മമ്മൂട്ടിയില്‍നിന്ന് ഒന്നേകാല്‍ ലക്ഷം രൂപയുടെ ചെക്ക് മരിച്ച ഷിനോജി​െൻറ അമ്മ ഏറ്റുവാങ്ങി. 2017 ഡിസംബറിലാണ് എടപ്പാളിലെ ഗോവിന്ദ തീയറ്ററില്‍ മമ്മൂട്ടിയുടെ കൂറ്റന്‍ ഫ്ലക്സ് സ്ഥാപിക്കുന്നതിനിടെ കഴുങ്ങ് തലയില്‍ വീണ് നന്നംമുക്ക് മുതുകാട് സ്വദേശിയായ ഷിനോജി​െൻറ മരണം. കുടുംബത്തി​െൻറ ഏക അത്താണിയായിരുന്ന ഷിനോജി​െൻറ മരണം കുടുംബത്തെ തളര്‍ത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story