Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജീവകാരുണ്യ...

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മൂത്തേടം ഫാത്തിമ കോളജ്

text_fields
bookmark_border
മൂത്തേടം: ഫാത്തിമ ആർട്സ് ആന്‍ഡ് സയന്‍സ് കോളജ് പെരിന്തല്‍മണ്ണ ഗവ. താലൂക്ക് ആശുപത്രി ബ്ലഡ് ഡൊണേഷന്‍ ഫോറവുമായി സഹകരിച്ച് രക്തദാനവും കേശദാനവും നേത്രപരിശോധനയും നടത്തി. ചന്തക്കുന്ന് അല്‍ഐന്‍ കണ്ണാശുപത്രി, കണ്ണൂര്‍ ഫോര്‍ യു ട്രസ്മി എന്നിവയും ക്യാമ്പില്‍ സഹകരിച്ചു. വിദ്യാര്‍ഥികളുടെ ഉപയോഗപ്രദമായ വസ്ത്രങ്ങള്‍ ശേഖരിച്ച് കോളനികളില്‍ വിതരണം ചെയ്തു. അർബുദ രോഗികള്‍ക്ക് നല്‍കാനായി പെണ്‍കുട്ടികള്‍ മുടി മുറിച്ചുനല്‍കി. കോളജ് ബര്‍സര്‍ ഫാ. വര്‍ഗീസ് കൊല്ലമാവുടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. രവീന്ദ്രന്‍പിള്ള അധ്യക്ഷത വഹിച്ചു. ഡോ. പ്രേമ ബോധവത്കരണ ക്ലാസെടുത്തു. മുഹമ്മദ് ഷമീം, എബിന്‍ തോമസ്, നിഖില്‍ വര്‍ഗീസ്, ഭവാസ്, തുല്യ, നീതിക, ജ്യോതി, കസ്തുര്‍ബ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story