Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസമൂഹമനസ്സലിയും,...

സമൂഹമനസ്സലിയും, റസാഖി​െൻറ ഒറ്റയാൻ ജീവിതമറിഞ്ഞാൽ

text_fields
bookmark_border
തിരൂരങ്ങാടി: പെരുവള്ളൂർ കൊല്ലംചിന പൊറ്റമ്മൽമാട് അമാഞ്ചീരി എറമ്പൻ അബ്ദുറസാഖി​െൻറ ജീവിതം കണ്ടാൽ ആരുടെയും മനസ്സലിയും. കൂട്ടിനാരുമില്ലാതെ, മനോനില നഷ്ടപ്പെട്ട് കഴിയുകയാണ് ഈ 55കാരൻ. കാടു മൂടിയും വൃത്തിഹീനവുമായ വീട് നിലംപൊത്താറായിരിക്കുന്നു. കുളി പോലുമില്ലാത്ത റസാഖ് സിറ്റൗട്ടിൽ കല്ലുകൾ വെച്ചുണ്ടാക്കിയ അടുപ്പിൽ ചായ ഉണ്ടാക്കിക്കുടിക്കും. ഇരിപ്പിടത്തിൽ കിടന്നുറങ്ങും. ആരെങ്കിലും സഹായിച്ചാൽ വല്ലപ്പോഴും ചോറ് വെച്ച് കഴിക്കും. പുറംലോകവുമായി ബന്ധമില്ല. പാത്രകച്ചവടമായിരുന്നു ജോലി. 18 വർഷം മുമ്പ് ഭാര്യ ഉപേക്ഷിച്ചതാണ്. രണ്ട് മക്കളും ഭാര്യയോടൊപ്പമാണ് താമസം. റസാഖി​െൻറ പിതാവ് 78കാരനായ അലവിക്കും പാത്രകച്ചവടമായിരുന്നു. വാർധക്യസഹജമായ പ്രയാസങ്ങളുള്ളതിനാൽ തൊഴിലെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇദ്ദേഹം. റസാഖിനോടൊപ്പം താമസിച്ചിരുന്ന വിവാഹമോചിതയായ സഹോദരിയും മറ്റൊരു സഹോദരപുത്രനും ഇവിടെ നിന്ന് മാറി. ബാക്കിയുള്ളവർ വിവിധയിടങ്ങളിലാണ് താമസം. റസാഖി​െൻറ അവസ്ഥ മോശമായതോടെ പിതാവ് മടവൂർ മഖാമിലായി താമസം. ഏഴ് മക്കളിൽ രണ്ടാമത്തെ മകൻ മുഹമ്മദിനും മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നെങ്കിലും 12 വർഷം മുമ്പ് മരിച്ചു. സാമ്പത്തിക പരാധീനത നേരിടുന്ന ഇവർക്ക് മതിയായ ചികിത്സ നൽകാൻ കുടുംബത്തിലാരുമില്ല. പരിസരവാസികൾക്ക് പോലും വീടിനടുത്തേക്ക് പോകാൻ ഭയമാണ്. സഹായത്തിന് സുമനസ്സുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ് ബന്ധുക്കൾ.
Show Full Article
TAGS:LOCAL NEWS 
Next Story